കോവിഡ് ബാധിതര്‍ക്കായി കഞ്ഞിക്കുഴിയില്‍ ടെലി കൗണ്‍സിലിങ് സെന്റര്‍

കോവിഡ് ബാധിതര്‍ക്കായി കഞ്ഞിക്കുഴിയില്‍ ടെലി കൗണ്‍സിലിങ് സെന്റര്‍

ആലപ്പുഴ: കോവിഡ് രോഗ ബാധിതര്‍ക്കായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ ടെലി കൗണ്‍സിലിങ് സെന്റര്‍ ഇന്ന് (29/4/2021) മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് പുറത്തേയ്ക്കിറങ്ങാനോ കൂട്ടുകൂടാനോ സാധിക്കാതെ മാനസിക സംഘര്‍ഷങ്ങളില്‍ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമായാണ് ടെലി കൗണ്‍സിലിങ് സെന്റര്‍ ആരംഭിക്കുന്നത്.

പഞ്ചായത്ത് കമ്മ്യൂണിറ്റി കൗണ്‍സിലറുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലാണ് ടെലി കൗണ്‍സിലിങ് സെന്ററിന്റെ പ്രവര്‍ത്തനം. കോവിഡ് മൂലമുള്ള ശാരീരിക അസ്വസ്ഥതകള്‍ പലരുടെയും മാനസിക ആരോഗ്യത്തെ തകര്‍ക്കാനിടയുണ്ട്. രോഗ ബാധിതനായാല്‍ മറ്റ് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ തുടങ്ങി നിരവധി ആശങ്കകള്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ അലട്ടുന്നുണ്ട്. ഇവര്‍ക്ക് ആശ്വാസമെന്ന നിലയിലാണ് പഞ്ചായത്ത് പുതിയ ദൗത്യം ഏറ്റെടുക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയന്‍ പറഞ്ഞു. ടെലി കൗണ്‍സിലിംഗ് സെന്റര്‍ നമ്പര്‍: 8281040894.

No stories found.
Anweshanam അന്വേഷണം
www.anweshanam.com