ഇന്‍ഷുറന്‍സ് സുരക്ഷ ക്യാമ്പയിനുമായി എസ്ബിഐ ലൈഫ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഇരട്ട സംരക്ഷണ ഇന്‍ഷുറന്‍സിലൂടെ നല്‍കുന്ന സാമ്പത്തിക പ്രതിരോധശേഷിയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാന്‍ അപ്‌നോ കി പൂര്‍ണ സുരക്ഷ ക്യാമ്പയിന്‍ അവതരിപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ ശാരീരികവും സാമ്പത്തികവുമായ ആരോഗ്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഊന്നിപറയുന്ന ക്യാമ്പയിനില്‍ പ്രമുഖ പിന്നണി ഗായകന്‍ ഷാന്‍, മകന്‍ ശുഭ് എന്നിവരാണ് അണിചേരുന്നത്. സമ്പൂര്‍ണ സാമ്പത്തിക പ്രതിരോധ ശേഷി വാഗ്ദാനം ചെയ്യുന്ന എസ്ബിഐ ലൈഫ് പൂര്‍ണ സൂരക്ഷയുടെ സവിശേഷതകളാണ് ക്യാമ്പയിനില്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഒരൊറ്റ പ്ലാന്‍ വഴി ഗുരുതരമായ 36 രോഗങ്ങളില്‍ നിന്ന് ലൈഫ് കവറും പരിരക്ഷയും നല്‍കുന്ന ഈ ഉത്പന്നം നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്.

ഒരു ജീവിതശൈലി രോഗമോ മറ്റേതെങ്കിലും അപ്രതീക്ഷിത സംഭവമോ ഉണ്ടാവുമ്പോഴും പ്രക്ഷുബ്ധമായ സാഹചര്യങ്ങളിലും ഒരു സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ കുടുംബത്തിനും വ്യക്തിക്കും എങ്ങനെ സാമ്പത്തിക, ആരോഗ്യ സുരക്ഷ വലയമായി നിലകൊള്ളുന്നുവെന്ന് ഒരു അച്ഛനും മകനും തമ്മിലുള്ള സംഭാഷണത്തിലൂടെ ക്യാമ്പയിന്‍ അവതരിപ്പിക്കുന്നു.

ഒരാളുടെ ആരോഗ്യത്തിന് സമാനമായ സാമ്പത്തിക പ്രതിരോധശേഷി വളര്‍ത്തിയെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്യാമ്പയിന്‍ ഉപഭോക്താവിനെ ബോധവത്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്ബിഐ ലൈഫ് ബ്രാന്‍ഡ് ആന്‍ഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മേധാവി രവീന്ദ്ര ശര്‍മ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com