ചെറുകിട ഇടത്തരം സംരംഭകര്‍ക്കായി റൂഫ്ടോപ് സോളാര്‍ പദ്ധതി

ചെറുകിട ഇടത്തരം സംരംഭകര്‍ക്കായി റൂഫ്ടോപ് സോളാര്‍ പദ്ധതി

കൊച്ചി: റൂഫ്ടോപ് സോളാര്‍ സ്ഥാപിക്കുന്നതിനായി എംഎസ്എംഇകളെ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ലോകബാങ്കുമായി ചേര്‍ന്ന് ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് റൂഫ്ടോപ് സോളാര്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായം നല്‍കും. എംഎസ്എംഇകള്‍ക്ക് റൂഫ്ടോപ് സോളാര്‍ നല്‍കുന്നതിലൂടെ വൈദ്യുതി ഉപഭോഗച്ചെലവ് ഗണ്യമായി കുറക്കാനാകും.

എം.എസ്.എം.ഇകള്‍ക്ക് അവരുടെ ഊര്‍ജ്ജ ചെലവ് കുറയ്ക്കുന്നതിനുള്ള മികച്ച അവസരമാണിതെന്നും റൂഫ്ടോപ് ഉപയോഗിച്ച് സൗരോര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നതിലും ഉപയോഗിക്കുന്നതിലും എംഎസ്എംഇകള്‍ ഒരുമിച്ച് നില്‍ക്കുമെന്ന് ഉറപ്പുണ്ടെന്നും കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി പറഞ്ഞു.

ഊര്‍ജ്ജ ഉപഭോഗത്തില്‍ ഒരു വലിയ തുക എംഎസ്എംഇകള്‍ അടയ്ക്കുന്നുണ്ട്. ഇത് മൊത്തം ഉല്‍പാദനച്ചെലവിന്റെ അഞ്ചിലൊന്നായി കണക്കാക്കുന്നു. കേന്ദ്രമന്ത്രാലയം ലോകബാങ്കുമായി പ്രവര്‍ത്തിച്ച് ക്രെഡിറ്റ് ഗ്യാരണ്ടി പ്രോഗ്രാമിലൂടെയാണ് എംഎസ്എംഇകള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നത്. ഇതിനായി 625 ദശലക്ഷം ഡോളര്‍ ലോകബാങ്കില്‍ നിന്ന് എസ്.ബി.ഐക്ക് വായ്പ ലഭിച്ചിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com