ഹ്രസ്വകാല ചാഞ്ചാട്ടങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ ആര്‍ബിട്രേജ് ഫണ്ട്

കൊച്ചി: വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍ബിട്രേജ് വിഭാഗത്തില്‍ പെട്ട ഫണ്ടുകളില്‍ നിക്ഷേപകരുടെ താല്‍പ്പര്യം തുടരുന്നു. കുറഞ്ഞ നഷ്ട സാധ്യതയോടെ മൂലധന വര്‍ധനവും വിവിധ ഘട്ടങ്ങളില്‍ വരുമാനവും നികുതി നേട്ടവും ലഭിക്കുന്ന വിധത്തില്‍ ഹ്രസ്വകാലത്തേക്കുള്ള അധിക പണം വിനിയോഗിക്കാനാണ് നിക്ഷേപകര്‍ ആര്‍ബിട്രേജ് ഫണ്ടുകള്‍ പ്രയോജനപ്പെടുത്തുന്നത്.

ഇത്തരത്തിലുള്ള ആദ്യ പുതു തലമുറാ ആര്‍ബിട്രേജ് ഫണ്ടുകളില്‍ ഒന്നാണ് 2006-ല്‍ പുറത്തിറക്കിയ യുടിഐ ആര്‍ബിട്രേജ് ഫണ്ട്. റെഗുലര്‍ പ്ലാന്‍ ഗ്രോത്ത് വിഭാഗത്തില്‍ 5.36 ശതമാനം നേട്ടമാണ് ഈ പദ്ധതി കൈവരിച്ചിട്ടുളളത്. ഡയറക്ട് പ്ലാന്‍ ഗ്രോത്ത് വിഭാഗത്തില്‍ 5.90 ശതമാനം നേട്ടവും ഒരു വര്‍ഷ അടിസ്ഥാനത്തില്‍ നേടാനായിട്ടുണ്ട്. 2019 ജനുവരിയില്‍ 1319 കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്തിരുന്ന ഈ പദ്ധതി 2020 ജൂലൈ ഏഴിന് 2991 കോടി രൂപയുടെ ആസ്തി എന്ന നിലയിലേക്കു വളര്‍ന്നിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com