ജന്മനാടായ പ്രമാടം പഞ്ചായത്തിലെ സ്വീകരണയോഗങ്ങൾ ശുഷ്കം; റോബിൻ പീറ്റർ ആശങ്കയിൽ,

ജന്മനാടായ പ്രമാടം പഞ്ചായത്തിലെ സ്വീകരണയോഗങ്ങൾ ശുഷ്കം; റോബിൻ പീറ്റർ ആശങ്കയിൽ,

കോന്നി: കോന്നിയിലെ യു.ഡി.എഫ്.സ്ഥാനാർത്ഥിയുടെ പരാജയം ഉറപ്പായതോടു കൂടി യു.ഡി.എഫിലും, കോൺഗ്രസിലും പ്രതിസന്ധി രൂക്ഷം.സ്ഥാനാർത്ഥിയുടെ ജന്മനാടായ പ്രമാടം പഞ്ചായത്തിലെ സ്വീകരണ യോഗങ്ങളും ശുഷ്കമായതോട് കൂടി സ്ഥാനാർത്ഥി പരാജയപ്പെടുമെന്ന ആശങ്ക കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ചു.വിവിധയിടങ്ങളിലെ സ്വീകരണങ്ങളിൽ ജനപങ്കാളിത്തം കുറഞ്ഞത് ജില്ലാ നേതൃത്വത്തെ ആശങ്കയിലാക്കിയിരുന്നു. ജനപ്രതിനിധിയായിട്ടും റോബിൻ പീറ്റർ വീടിൻ്റെ ഗേറ്റ് മുഴുവൻ സമയവും അടച്ചിടുന്നതും കാറിൽ യാത്ര ചെയ്യുമ്പോൾ പൂങ്കാവ് ടൗണിൽ പോലും കാറിൻ്റെ ഗ്ലാസ് താഴ്ത്താറില്ലെന്ന പരാതി ജനങ്ങൾക്കിടയിൽ ഉണ്ടെന്നും ഇത് സ്ഥാനാർത്ഥിയോടുള്ള പ്രതിഷേധത്തിന് ഇടയാക്കിയതായും പ്രാദേശിക നേതാക്കൾ യോഗത്തിൽ പറഞ്ഞു. 16 മാസക്കാലം ജനപ്രതിനിധിയായ ജനീഷ് കുമാറിന് നൂറുകണക്കിന് വികസനനേട്ടങ്ങൾ ഉയർത്തിക്കാട്ടാനുള്ളപ്പോൾ 25 വർഷക്കാലം ജനപ്രതിനിധിയായ റോബിന് ഒരു കലുങ്ക് പോലും നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മണ്ഡലം ഭാരവാഹികൾ യോഗത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് യോഗത്തിൽ പോലും റോബിനെതിരെ പ്രതിഷേധം ഉയർന്നതോടെ പരാജയം മനസ്സിലാക്കിയ അടൂർ പ്രകാശ് ഒത്തുകളി ആരോപണം ഉന്നയിച്ച് തടിയൂരാനുള്ള ശ്രമത്തിലാണ്.കോൺഗ്രസിലെ ബഹുഭൂരിപക്ഷം നേതാക്കളും റോബിൻ പീറ്ററിൻ്റെ സ്ഥാനാർത്ഥിത്വത്തിന് എതിരായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ പി.മോഹൻരാജിനെ പരാജയപ്പെടുത്താൻ അടൂർ പ്രകാശും, റോബിൻ പീറ്ററും പരസ്യമായി രംഗത്തിറങ്ങിയത് കോൺഗ്രസ് പ്രവർത്തകർ നേതൃത്വത്തിൻ്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു എങ്കിലും അത് പരിഗണിക്കപ്പെടാതിരുന്നത് അണികളിൽ അമർഷത്തിന് ഇടയാക്കിയിരുന്നു.സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ കോന്നിയിൽ വലിയ പ്രതിഷേധമാണ് നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും ഉയർന്നു വന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com