വീല്‍സ് ഓഫ് ഫ്രീഡം ശേഖരവുമായി റെയ്മണ്ട്

വീല്‍സ് ഓഫ് ഫ്രീഡം ശേഖരവുമായി റെയ്മണ്ട്

കൊച്ചി:സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, രാജ്യമെമ്പാടുമുള്ള ഖാദി, കരകൗശലതൊഴിലാളികളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി, ഇന്ത്യയിലെ പ്രമുഖ വസ്ത്ര നിര്‍മാതാക്കളായ റെയ്മണ്ട് പുതിയ ഖാദി ശേഖരം അവതരിപ്പിച്ചു. വീല്‍സ് ഓഫ് ഫ്രീഡം എന്ന പേരിലുള്ള പ്രത്യേക കളക്ഷന്‍ പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ www.myraymond.com രാജ്യത്തുടനീളമുള്ള റെയ്മണ്ട് സ്‌റ്റോറുകളിലും പ്രമുഖ മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളിലും ലഭിക്കും. നിലവിലെ സാഹചര്യത്തില്‍ സമ്പര്‍ക്കരഹിതമായ സുക്ഷിതത്വത്തോടെയുള്ള ഡെലിവറിയും ഉറപ്പാക്കും.വോക്കല്‍ ഫോര്‍ ലോക്കല്‍ ആശയത്തിലൂന്നിയാണ് ഖാദി നിര്‍മിത ഷര്‍ട്ടുകള്‍, ട്രൗസറുകള്‍, ബണ്ടിസ്, ബന്ദ്ഗാലസ്, കുര്‍ത്തകള്‍, ജാക്കറ്റുകള്‍ എന്നിവ വിപണിയിലെത്തിക്കുന്നത്. ഊര്‍ജ്വസലമായ ഇന്ത്യന്‍ സംസ്‌കാരത്തിനും കരകൗശലതൊഴിലാളികള്‍ക്കുമുള്ള ആദരവ് കൂടിയാണ് റെയ്മണ്ടില്‍ നിന്നുള്ള പുതിയ ഖാദി ശേഖരം.1925ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ റെയ്മണ്ട് പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തമായി പിന്തുണക്കുന്നുണ്ട്. ഖാദിയുടെ ഓരോ നെയ്ത്തിലും ആഴത്തില്‍ വേരുറപ്പിച്ച ഇന്ത്യന്‍ ചൈതന്യത്തിന്റെയും സംസ്‌കാരത്തിന്റെയും സ്‌നേഹവും അധ്വാനവുമുണ്ടെന്നും, ഇന്ത്യന്‍ തുണിത്തരങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ഞങ്ങളുടെ യാത്രയുടെ ആരംഭം മാത്രമാണിതെന്നും റെയ്മണ്ട് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗൗതം ഹരി സിംഗാനിയ പറഞ്ഞു.

Regards,

Related Stories

Anweshanam
www.anweshanam.com