
എളമക്കര : പൊതുവിദ്യാഭ്യാസ നയത്തിന്റ ഭാഗമായി എളമക്കര ഹൈസ്കൂളിന് ഹൈടെക് മുഖം നല്കിയ എറണാകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദിനെ വോട്ടര്‍മാര്‍ സ്നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തി. ഹൈബി ഈഡന് എംഎല്‍എ ആയിരിക്കുമ്പോള്‍ അഞ്ച് കോടി രൂപ മുടക്കി ആരംഭിച്ച പദ്ധതി പൂര്‍ത്തീകരിച്ചത് ടി.ജെ വിനോദാണ്. സ്കൂളിനെ ഹൈടെക്കാക്കി മാറ്റുന്നതിന്റെ ഭാഗമായി ഷിപ്പ് യാര്‍ഡിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും 90 ലക്ഷം രൂപ മുടക്കി സ്മാര്‍ട്ട് ലാബും സ്കൂളിന് ലഭ്യമാക്കി. മണ്ഡലത്തിലെ ഓരോ ഇടങ്ങളിലും വികസനം എത്തിക്കുന്നതിനായ് പരിശ്രമിച്ചിട്ടുണ്ട്. ഈ കരുതല്‍ തുടര്‍ന്നുമുണ്ടാകുമെന്നും ടി.ജെ വിനോദ് പറഞ്ഞു.
മൂന്ന് ചുറ്റും റെയില്‍പാളവും മുന്നില്‍ പുഴയും, ദ്വീപ് പോലെ ഒറ്റപ്പെട്ടുപോയ നികര്‍ത്തില്‍ നിവാസികളുടെ യാത്രാദുരിതത്തിന് ശാപമോക്ഷം നല്കിയ പദ്ധതിയായിരുന്നു മാക്കപ്പറമ്പ് നികത്തില്‍ തീരദേശ റോഡ്. അപകടങ്ങള്‍ പതിവായിരുന്ന റെയില്‍വേ ക്രോസില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്.
ഹാര്‍ബര്‍ എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ പൂര്‍ത്തിയാകുന്ന ഈ പദ്ധതിക്കായ് ഒരു കോടി 32 ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ നികത്തില്‍ നിവാസികളുടെ വോട്ട് തനിക്ക് ലഭിക്കുമെന്ന ആത്മവിശ്വാസവും ടി.ജെ വിനോദ് പ്രകടപ്പിച്ചു.
കൊറേണ രൂക്ഷമായ നാളില്‍ ഭക്ഷണ കിറ്റുമായി ആദ്യം ഓടിയെത്തിയ ടി.ജെ വിനോദിനെ കൊറങ്കോട്ട നിവാസികള്‍ക്ക് മറക്കാനാകില്ല. ഓരോരുത്തരേയും നേരില്‍ കണ്ട് ടി.ജെ വിനോദ് ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം കേറാതിരിക്കാനായി കല്‍ഭിത്തി നിര്‍മിക്കുന്നതിന് പരിഗണന നല്‍കുമെന്ന ഉറപ്പും നല്കി.
സെന്റ് തെരേസാസ് കോളേജിലെത്തിയ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു ടി.ജെ വിനോദ് വിദ്യാര്‍ത്ഥികളുമായി രാഹുല്‍ ഗാന്ധി നടത്തിയ സംവാദത്തിലും പങ്കെടുത്തു. ഇടപ്പള്ളിയിലെത്തിയ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവര്‍ അലി ഷിഹാബ് തങ്ങളെ ടി.ജെ വിനോദ് സന്ദര്‍ശിച്ചു. പുതുക്കലവട്ടം മസ്ജിദ് റോഡ്, നികത്തില്‍, മാക്കപ്പറമ്പ് എന്നിവിടങ്ങളില്‍ പ്രചരണം നടത്തി വോട്ടര്‍മാരെ നേരില്‍ കണ്ട ടി.ജെ വിനോജ് എളമക്കര മുസ്ലിം ജുമാമസ്ജിദിലും സന്ദര്‍ശനം നടത്തി.