മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

തൃശൂര്‍: സി.എം.എ ഫൈനലില്‍ അഖിലേന്ത്യാ തലത്തില്‍ മികച്ച വിജയം നേടിയ മണപ്പുറം മാ ക്യാമ്പസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 35 വിദ്യാര്‍ത്ഥികളെ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി.പി. നന്ദകുമാര്‍ ക്യാഷ് പ്രൈസും, പ്രശസ്തി പത്രവും നല്‍കി അനുമോദിച്ചു. കേരള തലത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തില്‍ 29ാം റാങ്കും കരസ്ഥമാക്കിയ ശ്രീലിമ എസിന് ക്യാഷ് അവാർഡും പ്രത്യേക പുരസ്കാരവും നൽകി അഭിനന്ദിച്ചു. മണപ്പുറം സരോജിനി പദ്മനാഭന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ് ഡി ദാസ് അധ്യക്ഷത വഹിച്ചു.

ഭോപ്പാലില്‍ നടന്ന ജൂനിയര്‍ ഫെഡറേഷന്‍ നാഷണല്‍ മീറ്റിലും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സൗത്ത് സോണ്‍ മീറ്റിലും നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നിന്നും മികവ് തെളിയിച്ച അത്ലറ്റുകളെ ചടങ്ങില്‍ മണപ്പുറം ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ സുഷമാ നന്ദകുമാര്‍ ആദരിച്ചു. മാഫിറ്റ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ നിന്നും സംസ്ഥാനതല മത്സരങ്ങളില്‍ വിവിധ കാറ്റഗറികളിലായി മികവ് തെളിയിച്ച ബാഡ്മിന്റണ്‍ താരങ്ങളെയും ശനിയാഴ്ച നടന്ന ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ ആദരിച്ചു.

നാല് സ്വര്‍ണവും രണ്ട് വെള്ളിയും നേടി വേള്‍ഡ് യൂണിവേഴ്‌സിറ്റി മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആന്‍സി സോജന്‍, രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടി വേള്‍ഡ് യൂണിവേഴ്‌സിറ്റി മത്സരത്തിലേക് തിരഞ്ഞെടുക്കപ്പെട്ട അഞ്ജലി പി.ഡി, ഒരു സ്വര്‍ണവും, രണ്ട് വെങ്കലവും നേടിയ ആന്‍ റോസ് ടോമി, ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നേടിയ ശിവപ്രിയ, ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയ അതുല്യ പി.എ, ഒരു വെള്ളി നേടിയ അഞ്ജലി ഇ.എസ് എന്നിവരെയും കേരളത്തിലെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത കാറ്റഗറികളില്‍ മികവ് തെളിയിച്ച മാഫിറ്റ് ബാഡ്മിന്റണ്‍ അക്കാദമിയിലെ താരങ്ങളായ മിന്‍ഹാജ്, റോഷന്‍, അരുണ്‍ദേവ്, വിജയ്പ്രസാദ്, സാക്കിര്‍, ഫൗഷാദ്, വിവേക്, സുധീഷ് എന്നിവരേയും അനുമോദിച്ചു.

മണപ്പുറം അക്കാദമി പ്രഫഷണൽ എഡ്യൂക്കേഷൻ ഡയറക്ടർ രാമസുബ്രമണ്യൻ ടി എൻ, മണപ്പുറം അക്കാദമിക്സ് ഡയറക്ടർ ഡോ ഷാജി മാത്യു, മാഫിറ്റ് ട്രെയിനർ മുഹമ്മദ്‌ സാജിർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com