കോർപ്പറേഷൻ പരിധിയിൽ ലോക്ക് ഡൗൺ നീട്ടി

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ജൂലൈ 28 അർദ്ധരാത്രിവരെ ലോക്ക് ഡൗൺ നീട്ടിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകൾ ഒഴികെയുള്ള തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലാണ് നിയന്ത്രണങ്ങൾ ബാധകം. അക്കൗണ്ട് ജനറൽ ഓഫീസ് 30 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാൻ അനുമതിയുണ്ട്. കിൻഫ്ര പാർക്കിനുള്ളിൽ നടക്കുന്ന മെഡിക്കൽ അനുബന്ധ പ്രവർത്തനങ്ങൾക്ക് പ്രവർത്തിക്കാം. കെട്ടിടനിർമാണ പ്രവർത്തനങ്ങൾ തുടരാം. എന്നാൽ നിർമാണ മേഖലയ്ക്കുള്ളിൽ ക്യാമ്പുകളിൽ കഴിയുന്ന ജോലിക്കാരെ മാത്രമേ ജോലിയ്ക്കായി നിയോഗിക്കാൻ പാടുള്ളു. ഇവരെ നിർമാണ മേഖലയ്ക്കു പുറത്തുവിടാൻ പാടില്ല. മറ്റെല്ലാ നിയന്ത്രണങ്ങളും നിലവിലുള്ളതു പോലെ തുടരുമെന്നും കളക്ടർ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com