പരാജയഭീതി പൂണ്ട ഇടത് പക്ഷം യുഡിഎഫ് നേതാക്കളെ അധിക്ഷേപിക്കുന്നു; ഡോ. എസ്.എസ് ലാൽ

പരാജയഭീതി പൂണ്ട ഇടത് പക്ഷം യുഡിഎഫ് നേതാക്കളെ അധിക്ഷേപിക്കുന്നു; ഡോ. എസ്.എസ് ലാൽ

തിരുവനന്തപുരം; കേരളത്തിൽ സർവ്വ രംഗത്തും പരാജയമായ ഇടതു സർക്കാർ ഭരണ പരാജയം മുന്നിൽ കണ്ട് യുഡിഎഫ്, കോൺഗ്രസ് നേതാക്കളെ അധിക്ഷേപിക്കുകയാണെന്ന് കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ് ലാൽ പറഞ്ഞു. രാജ്യത്ത് ആൾക്കൂട്ടത്തെ സൃഷ്ടിക്കാൻ കഴിയുന്ന നേതാവാണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും അവിടെയുള്ളവർ സ്വന്തം മകനെപ്പോലെയും, സഹോദരനെപ്പോലെയുമാണ് വരവേൾക്കുന്നത്. രാഹുൽ ഗാന്ധിയുടേയും, യുഡിഎഫിന്റേയും ജന പിൻന്തുയിൽ വിരളി പൂണ്ട ഇടത് നേതാക്കൾ നടത്തുന്ന വ്യക്തിഹത്യ പ്രബുദ്ധരായ ജനത തിരിച്ചറിയുമെന്നും ഡോ. എസ്.എസ് ലാൽ പറഞ്ഞു. കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ നടത്തിയ വാഹനപര്യടനത്തിനിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽഗാന്ധിക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ജോയിസ് ജോർജിനെതിരെ കേസ് എടുക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും ഡോ.എസ്.എസ് ലാൽ ആവശ്യപ്പെട്ടു.


വികസനത്തിന്റെ രാഷ്ട്രീയമാണ് യുഡിഎഫ് കഴക്കൂട്ടത്ത് ചർച്ചയ്ക്ക് വെയ്ക്കുന്നത്. ഇനിനകം തന്നെ കഴക്കൂട്ടത്തെ വോട്ടർമാർ യുഡിഎഫിന്റെ നയങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ടെക്നോപാർക്ക്, മെഡിക്കൽ കോളേജ്, ലോകോത്തര നിലവാരമുള്ള ശ്രീചിത്ര ഉൾപ്പെടെയുളളവ ഇവിടത്തെ ജനതയുടെ കൂടി ആവശ്യങ്ങൾക്ക് കൂടുതൽ പ്രയോജനകരമാകേണ്ട കർമ്മ പദ്ധതിയാണ് യുഡിഎഫ് ഇവിടെ വിഭാവനം ചെയ്യുന്നത്. മികച്ച വിദ്യാഭ്യാസമുള്ള യുവതലമുറ ജോലി ഇല്ലാതെ അന്യനാടുകളിലേക്ക് പോകുന്ന അവസ്ഥയ്ക്ക് മാറ്റം വരണം. പിൻവാതിൽ നിയമനം ഉൾപ്പെടെയുള്ളവ കാരണം നിരാശയിലായ യുവാക്കളുടെ പ്രതീക്ഷ യുഡിഎഫിലാണെന്നും ഡോ.എസ്.എസ്. ലാൽ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com