ലക്ഷ്മി വിലാസ് ബാങ്കിന് 0.09 കോടി രൂപ പ്രവര്‍ത്തന ലാഭം

കൊച്ചി: ഈ വര്‍ഷം ജൂണ്‍ 30-ന് അവസാനിച്ച ത്രൈമാസത്തില്‍ ലക്ഷ്മി വിലാസ് ബാങ്ക് 0.09 കോടി രൂപ പ്രവര്‍ത്തന ലാഭം കൈവരിച്ചു. 2019 ജൂണ്‍ 30-ല്‍ അവസാനിച്ച ത്രൈമാസത്തില്‍ 25.55 കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടമായിരുന്നു ബാങ്കിന് ഉണ്ടായിരുന്നത്. 2019 ജൂണ്‍ 30-ന് അവസാനിച്ച ത്രൈമാസത്തില്‍ 237.25 കോടി രൂപയുടെ അറ്റ നഷ്ടത്തിലായിരുന്നു ബാങ്കിന് ഈ വര്‍ഷം ജൂണ്‍ 30-ന് അവസാനിച്ച ത്രൈമാസത്തില്‍ അറ്റ നഷ്ടം 112.28 കോടി രൂപയെന്ന നിലയിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 10.04 ശതമാനത്തില്‍ നിന്ന് 9.64 ശതമാനമായി കുറക്കുവാനും സാധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com