കൊവിഡ് പ്രതിരോധം: ഒരാള്‍ക്ക് ഒരു കിടക്ക  കെയര്‍ ഫോര്‍ എറണാകുളം പദ്ധതിയുമായി അൻപോട് കൊച്ചി
Press Release

കൊവിഡ് പ്രതിരോധം: ഒരാള്‍ക്ക് ഒരു കിടക്ക കെയര്‍ ഫോര്‍ എറണാകുളം പദ്ധതിയുമായി അൻപോട് കൊച്ചി

By News Desk

Published on :

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന എറണാകുളം ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വേറിട്ട വഴി അതരിപ്പിക്കുകയാണ് അൻപോട് കൊച്ചി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു ജനങ്ങളുടെ പങ്കാളിത്തം കൂടി ലഭ്യമാക്കുന്നതാണ് പദ്ധതി. 'ഒരാള്‍ ഒരു കിടക്ക' എന്ന തരത്തിൽ എറണാകുളം ജില്ലയിലെ കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമാക്കുന്നതിന് ജില്ലാ ഭരണകൂടത്തോടൊപ്പം സഹകരിച്ചാണ് അന്‍പൊട് കൊച്ചി പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ചികിത്സാ കേന്ദ്രത്തിലേക്ക് ഒരു കട്ടില്‍, ഒരു ബെഡ്, ഒരു ബെഡ്ഷീറ്റ്, ഒരു തലയിണ എന്നിവ ചേര്‍ന്ന ഒരു യൂണിറ്റായി ഒന്നിച്ചോ, ഓരോന്നായോ ആയോ പൊതുജനങ്ങള്‍ക്ക് സംഭാവനയായി നല്‍കാവുന്നതാണ് . വിശദവിവരങ്ങള്‍ക്ക് 95448 11555 എന്ന നമ്പരില്‍ ബന്ധപ്പെടാം.

Anweshanam
www.anweshanam.com