പുതിയ കോട്ടണ്‍ടച്ച് ഇന്ത്യയില്‍ അവതരിപ്പിച്ച് ജോണ്‍സണ്‍സ്
Press Release

പുതിയ കോട്ടണ്‍ടച്ച് ഇന്ത്യയില്‍ അവതരിപ്പിച്ച് ജോണ്‍സണ്‍സ്

anweshanam@gmail.com

anweshanam@gmail.com

കൊച്ചി: നവജാത ശിശുവിന്റെ മൃദുലമായ ചര്‍മ്മത്തിന് സംരക്ഷണം നല്‍കാനാകും വിധം സ്വാഭാവിക പഞ്ഞി ചേര്‍ന്ന കോട്ടണ്‍ടച്ച് ശ്രേണി ജോണ്‍സണ്‍സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇ-കൊമേഴ്‌സില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. വാഷ്, ലോഷന്‍, ക്രീം, ഓയില്‍ തുടങ്ങിയവയും ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, ബിഗ് ബാസ്‌ക്കറ്റ്, ഫസ്റ്റ് ക്രൈ, നൈക്ക എന്നീ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്.
കുഞ്ഞുങ്ങള്‍ക്കായുള്ള സുരക്ഷിതമായ ഉല്‍പ്പന്നങ്ങള്‍ എന്ന അമ്മമാരുടെ വിശ്വാസത്തിന്റെ 125 വര്‍ഷത്തെ പാരമ്പര്യമുണ്ട് ജോണ്‍സണ്‍സിന്. കാര്യക്ഷമമായ ഉല്‍പ്പന്നത്തിന് ഡിമാന്‍ഡ് വര്‍ധിച്ചു വരുന്ന അസാധാരണ സാഹചര്യം കണക്കാക്കിയാണ് നൂതനമായ അവതരണം.
ഇന്ത്യന്‍ വിപണിയില്‍ സ്വാധീനമുള്ള 700ഓളം പേരെയും ജോണ്‍സണ്‍സ് പങ്കുചേര്‍ത്തിട്ടുണ്ട്.നിരന്തരമായ ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഫലമാണ് കോട്ടണ്‍ടച്ച്. സ്വാഭാവിക കോട്ടണിലുള്ള ലോകത്തെ ആദ്യ ശിശു സംരക്ഷണ ഉല്‍പ്പന്നമാണിത്.

Anweshanam
www.anweshanam.com