യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ ജനീഷ് കുമാറിൻ്റെ മുന്നേറ്റം

യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ ജനീഷ് കുമാറിൻ്റെ മുന്നേറ്റം

പ്രമാടം, കോന്നി പഞ്ചായത്തുകളിൽ ഇത്തവണ ജനീഷ് കുമാർ തന്നെ മുന്നിലെത്തുമെന്നാണ് പറയപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പിൽ പ്രമാടം പഞ്ചായത്തിൽ 527 വോട്ടിൻ്റെ ലീഡ് നേടിയത് ജനീഷ് കുമാറാണ്.തുടർന്ന് പഞ്ചായത്ത് ഭരണവും എൽ.ഡി.എഫിന് ലഭിച്ചു. പ്രമാടത്ത് 4000 വോട്ടായി എൽ.ഡി.എഫ്.ലീഡ് വർദ്ധിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ തന്നെ പറയപ്പെടുന്നത്. റോബിൻ പീറ്റർ ജില്ലാ പഞ്ചായത്തിൽ മത്സരിച്ചപ്പോൾ ലീഡ് നല്കിയ ഓമല്ലൂർ, തുമ്പമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകൾ കോന്നി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നതല്ല. പ്രമാടത്ത് റോബിൻ പീറ്റർ താമസിക്കുന്ന വാർഡ് പോലും എൽ.ഡി.എഫ്.സ്ഥാനാർത്ഥി ജയിച്ചത് വലിയ ഭൂരിപക്ഷത്തിലാണ്. റോബിൻ പീറ്ററോടുള്ള പ്രമാടം പഞ്ചായത്തിലെ എതിർപ്പാണ് ചരിത്രത്തിലാദ്യമായി പഞ്ചായത്ത് ഭരണം എൽ.ഡി.എഫിനു നല്കിയതെന്നും പറയപ്പെടുന്നു. വികസന പ്രവർത്തനങ്ങൾ നല്കുന്ന പിൻബലത്തിൽ കോന്നി പഞ്ചായത്തും ഇക്കുറി ജനീഷിനൊപ്പമാണെന്നാണ് ജനസംസാരം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com