പുതിയ സാഹചര്യത്തില്‍ സമൂഹത്തെ പിന്തുണക്കേണ്ടത്
 കൂട്ടുത്തരവാദിത്വമെന്ന് യെസ് ബാങ്ക് സിഇഒ
Press Release

പുതിയ സാഹചര്യത്തില്‍ സമൂഹത്തെ പിന്തുണക്കേണ്ടത് കൂട്ടുത്തരവാദിത്വമെന്ന് യെസ് ബാങ്ക് സിഇഒ

anweshanam@gmail.com

anweshanam@gmail.com

കൊച്ചി: നിലവിലെ പുതിയ സാഹചര്യത്തില്‍ സമൂഹത്തെ പിന്തുണയ്ക്കേണ്ടത് തങ്ങളുടെ കൂട്ടായ ഉത്തരവാദിത്വമാണെന്ന് യെസ് ബാങ്ക് എംഡിയും സിഇഒയുമായ പ്രശാന്ത് കുമാര്‍. രാജ്യം പതിയെ ഒരു പുതിയ സാധാരണ സാഹചര്യവുമായി പൊരുത്തപ്പെടുകയാണ്. സമ്പത്ത് വ്യവസ്ഥയും ക്രമേണ വേഗത കൈവരിക്കുന്നുണ്ട്. പുതിയ സാഹചര്യവുമായി ഉത്തരവാദിത്തത്തോടെ തയാറെടുക്കുന്നതിനും വികസിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനും ചെറുകിട സംരംഭങ്ങളെയും സമൂഹത്തെയും പിന്തുണയ്ക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ബാങ്കിനെ ശക്തമായ സ്ഥാപനമാക്കി മാറ്റാനും കെട്ടിപ്പടുക്കാനുമുള്ള ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സത്യസന്ധമായ ശ്രമത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടുന്നും. പ്രചോദനാത്മകമായ ഒരു പുതിയ തുടക്കം കുറിച്ച ബാങ്കിന്, ഞങ്ങളുമായി ബന്ധപ്പെട്ട എല്ലാവരുമായുള്ള ഉത്തരവാദിത്വത്തെ കുറിച്ചും ബോധ്യമുണ്ട്. പുതിയ സാഹചര്യത്തില്‍ വളര്‍ച്ച കൈവരിക്കാന്‍, ചെറുകിട ബിസിനസുകളെയും സമൂഹത്തെയും പിന്തുണയ്ക്കുന്നത് ബാങ്ക് തുടരും. ഉത്തരവാദിത്തമുള്ള ഒരു സമൂഹത്തിലെ അംഗമെന്ന നിലയില്‍, ഉപഭോക്താക്കള്‍ക്കുള്ള പിന്തുണ ഉറപ്പാക്കുന്നതിന് യെസ് ബാങ്ക് കൂട്ടായ ശ്രമങ്ങള്‍ തുടരുകയാണെന്നും പ്രശാന്ത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com