ഭവന സന്ദർശനം പുരോഗമിക്കുന്നു; തികഞ്ഞ ആത്മവിശ്വാസത്തിൽ ഡോ.എസ്.എസ് ലാൽ

ഭവന സന്ദർശനം പുരോഗമിക്കുന്നു; തികഞ്ഞ ആത്മവിശ്വാസത്തിൽ ഡോ.എസ്.എസ് ലാൽ

തിരുവനന്തപുരം; കോൺഗ്രസിനും, യുഡിഎഫിനും ഇത്രയേറെ ജനപിൻതുണ എന്നത് തന്നിൽ ആശ്ചര്യം ഉളവാക്കുന്നുവെന്ന് കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ് ലാൽ. തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെെ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥന നടത്താനാണ് സ്ഥാനാർത്ഥിയും മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകരുടേയും ശ്രമം. ഇനിയുള്ള ദിവസങ്ങളിൽ പരമാവധി ഭവന സന്ദർശനം സ്ഥാനാർത്ഥി തന്നെ നേരിട്ട് നടത്തും. ഒപ്പം യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് , പോഷക സംഘടനയുടെ നേതൃത്വത്തിലും മണ്ഡലത്തിൽ സജീവമാക്കാൻ ഡിസിസി മെമ്പർമാരുടെ യോഗം തീരുമാനിച്ചു. മുഴുവൻ ബൂത്ത് തലത്തിലുമുള്ള പ്രവർത്തനം കൂടുതൽ വേഗത്തിലാക്കും.

അയിരൂപ്പാറ, പോങ്ങുമൂട് ബാപ്പുജി നഗർ, ഗൗരി നഗർ, കടകംപള്ളി വാർഡിലെ അണമുഖം ജംഗ്ഷൻ, കല്ലംമ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് സ്ഥാനാർത്ഥി ഭവന സന്ദർശനം നടത്തിയത്. പട്ടത്തെ ബിഷപ്പ് ഹൗസിലെത്തി സ്ഥാനാർത്ഥി വോട്ട് തേടി. 28 ന് ആരംഭിക്കുന്ന വാഹന പര്യടനത്തിന് മുൻ‌പ് മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം നേരിട്ട് എത്തി വോട്ടർമാരെ കാണാനാണ് ഡോ. എസ്.എസ് ലാലിന്റെ ശ്രമം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com