ആഗോള സംഗമമായി മാറിയ ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ

ആഗോള സംഗമമായി മാറിയ ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ

തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടക്കുന്ന നാലാമത് ഗ്ലോബൽ ആയുർവേദ വെർച്വൽ ഫെസ്റ്റിവൽ അക്ഷരാർത്ഥത്തിൽ ആയുർവേദത്തിന്റെ ആഗോള സംഗമമായി മാറി.ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നും ആയുർവേദത്തിലും മറ്റ് പരമ്പരാഗത ചികിത്സയിലും പ്രാവീണ്യമുള്ള വിദഗ്ധർ ഇന്നലെ നടന്ന കോൺഫറൻസിൽ പങ്കെടുത്തു.

തങ്ങളുടെ രാജ്യങ്ങളിൽ ആയുർവേദത്തിന്റെ പ്രചരണത്തിന് വേണ്ടി ഇന്ത്യ നൽകുന്ന സഹായത്തെയും പിന്തുണയെയും അവർ അനുസ്മരിച്ചു. ഭാഷ വൈവിധ്യങ്ങൾ പലപ്പോഴും ആയുർവേദത്തിന്റെ വികാസത്തിനു തടസ്സമാകുന്നുണ്ട്. എന്നാൽ
ഇതേ വൈവിധ്യങ്ങൾ അനിവാര്യവുമാണ്. എമർജൻസി മെഡിസിൻ, ദുരന്തനിവാരണം തുടങ്ങിയവയിൽആയുർവേദത്തിനെ പ്രയോജനപ്പെടുത്തുന്നതിന്റെയും പൊതു-സ്വകാര്യ ചികിത്സ മേഖലകളിലുള്ളസംയോജന പ്രവർത്തനങ്ങളെ കുറിച്ചും ഫെസ്റ്റിവെല്ലിൽ ചർച്ചയായി.

ഡോ.സിമോൺ ഹൻസികെർ (സ്വിറ്റ്സർലാൻഡ്), ഡോ. മേൽ വൊഗേലി (ഫ്രാൻസ്), ഡോ. ലൂസിയ ഡി വിൻസെന്റി (അർജെന്റിന), ഡോ.ശ്യാൽകുമാർ(ജർമ്മനി), ഡോ.മാർഗരറ്റ് മോറ്റ( ബ്രസീൽ) ഡോ.പട്രിഷ്യ ജോൺസ്( ചിലി‌) ഡോ. അനയ്സ് ആർ എ ഷിഗു (ബ്രസീൽ) തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവെച്ചു. ബാംഗ്ലൂർ ആയുർ വൈദ് ഹൊസ്പിറ്റൽ സി.ഇ.ഒ രാജിവ് വാസുദേവ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ.അൻവർ എ, ഡോ.ഹരികുമാർ ബി എന്നിവരും പങ്കെടുത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com