പ്രേക്ഷക ശ്രദ്ധ നേടി നിന്നിലാ നിന്നിലാ

പ്രേക്ഷക ശ്രദ്ധ നേടി നിന്നിലാ നിന്നിലാ

പ്രമുഖ സംവിധായകൻ ഐ വി ശശിയുടേയും അഭിനേത്രി സീമയുടെയും മകൻ അനി ഐ വി ശശി ആദ്യമായി സംവിധായക വേഷം അണിഞ്ഞ തെലുങ്ക് സിനിമ നിന്നിലാ നിന്നിലാ ഒ റ്റി റ്റി പ്ലാറ്റ്‌ഫോമിൽ പ്രേക്ഷക ശ്രദ്ധ നേടുന്നു. അനി തന്നെ തിരക്കഥ ഒരുക്കിയ ചിത്രം സീ പ്ലക്‌സ് എന്ന പ്ലാറ്റ്‌ഫോമിൽ ആണ് റീലീസ് ചെയ്തത്. പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിൽ നാസർ, നിത്യ മേനോൻ, അശോക് സെൽവൻ, ഋതു വർമ്മ എന്നിവർക്കൊപ്പം വിദേശ താരങ്ങളും ഈ റൊമാന്റിക് കോമഡി ചിത്രത്തിൽ അണിനിരക്കുന്നു.

തീനി എന്ന പേരിൽ തമിഴിലും ഡബ്ബ് ചെയ്തു റീലീസ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 26-ന് ആണ് ചിത്രം റിലീസ് ചെയ്തത്. വിഷ്വൽ കമ്മ്യൂണിക്കേഷൻ രംഗത്ത് 10 വർഷത്തോളം പ്രിയദർശനൊപ്പം അസോസിയേറ്റ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ മരയ്ക്കാർ: അറബിക്കടലിന്റെ സിംഹത്തിൽ സംവിധായകൻ ആയ പ്രിയദർശനൊപ്പം തിരക്കഥ എഴുതിയതും അനി ആണ്. വിവിധ ഇന്ത്യൻ ഭാഷകളിലെ സിനിമകളിൽ എഡിറ്ററും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ആയി പ്രവർത്തിച്ച അദ്ദേഹത്തിന് 10 വർഷത്തെ പരിചയം സിനിമ രംഗത്ത് ഉണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com