കായിക താരങ്ങളിലൂടെ മാനസികാരോഗ്യം പ്രോല്‍സാഹിപ്പിച്ച് ഫ്യൂച്ചര്‍ ജനറലി ഇന്‍ഷുറന്‍സ്

കായിക താരങ്ങളിലൂടെ മാനസികാരോഗ്യം പ്രോല്‍സാഹിപ്പിച്ച് ഫ്യൂച്ചര്‍ ജനറലി ഇന്‍ഷുറന്‍സ്

കൊച്ചി: മാനസികാരോഗ്യം മുഖ്യധാരയാക്കുന്നതിന്റെ ഭാഗമായി ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് യൂടൂബിലും ഫേസ്ബുക്കിലും ''മൈന്‍ഡ് മാറ്റേഴ്‌സ്'' എന്ന ടോക്ക് ഷോ ആരംഭിക്കുന്നു. ടോക്ക് ഷോയിലൂടെ, കായിക രംഗത്തെ പ്രമുഖ താരങ്ങള്‍ക്ക് കരിയറില്‍ അവര്‍ അനുഭവിച്ച മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള കഥകള്‍ പങ്കുവെക്കാനുള്ള ഒരു വേദി കമ്പനി ഒരുക്കുന്നു.
പ്രശസ്ത ടെലിവിഷന്‍ അവതാരകനും നടനുമായ സമീര്‍ കൊച്ചാര്‍ ആതിഥേയത്വം വഹിക്കുന്ന ഈ പരമ്പരയില്‍ പ്രമുഖ കായിക താരങ്ങളായ സാനിയ മിര്‍സ, അഭിനവ് ബിന്ദ്ര, സുനില്‍ ഛേത്രി, റോബിന്‍ ഉത്തപ്പ, ചേതേശ്വര്‍ പുജാര എന്നിവരുമായി സംവദിക്കും. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവരുടെ പോരാട്ടങ്ങളെയും സ്വയം അവബോധത്തിലേക്കുള്ള യാത്രയെയും കേന്ദ്രീകരിച്ചായിരിക്കും സംഭാഷണങ്ങള്‍. മാനസിക പ്രശ്‌നങ്ങള്‍ ആരെയും ബാധിക്കാമെന്നും അത് ശരിയാകാതിരിക്കുന്നതില്‍ തെറ്റില്ലെന്നും വീണ്ടും ശരിയാക്കാന്‍ ശ്രമിക്കുന്നതിലാണ് കാര്യമെന്നതിലും ഊന്നും. മാസികാരോഗ്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും നിലവിലുള്ള വിലക്കുകള്‍ ഇല്ലാതാക്കുകയും മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആരോഗ്യകരമായ സംഭാഷണങ്ങളിലേക്ക് ആളുകളെ നയിക്കുകയുമാണ് അടിസ്ഥാനപരമായി ടോക്ക് ഷോയുടെ ലക്ഷ്യം.
മാനസികാരോഗ്യം ഗൗരവമായി കാണുന്നതിന് ഇന്ത്യക്കാരെ പ്രാപ്തമാക്കുന്ന പ്രസ്ഥനമായി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പകര്‍ച്ചവ്യാധിയുടെ ആകാംക്ഷയും സമ്മര്‍ദ്ദവും ഏറുമ്പോള്‍ ആളുകള്‍ വിദഗ്ധരെ തേടുന്നു, മുറിവൈദ്യന്മാരില്‍ നിന്നും ഉപദേശം തേടുന്നതില്‍ ആശങ്കയുണ്ടാക്കുന്നു, തങ്ങള്‍ ഒരു പരമ്പര സൃഷ്ടിക്കുകയാണ്, കായിക താരങ്ങളെ ക്ഷണിക്കുകയും അവരുടെ കരിയറിലെ ഉയര്‍ന്നതും താഴ്ന്നതുമായ കാര്യങ്ങള്‍ ഇതിലൂടെ പങ്കിടാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, കായിക താരങ്ങളുടെ ഇതുവരെ വെളിപ്പെടാത്ത വശമായിരിക്കും മൈന്‍ഡ് മാറ്റേഴ്‌സിലൂടെ വെളിപ്പെടുന്നതെന്നും ഇത് മറ്റുള്ളവര്‍ക്ക് പ്രോല്‍സാഹനമാകുമെന്നും വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനും സഹായം തേടാനും വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് ഫ്യുച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ അനൂപ് റാവു പറഞ്ഞു.
ടോക്ക് ഷോ കാണാനുള്ള യൂടൂബ് ലിങ്ക്: YouTube - https://www.youtube.com/watch?v=d72NrBeDa48

No stories found.
Anweshanam അന്വേഷണം
www.anweshanam.com