ടാകോ ബെല്‍ ആരാധകര്‍ക്ക് മെയ് നാലിന് സൗജന്യ ക്രഞ്ചി ടാകോ

ടാകോ ബെല്‍ ആരാധകര്‍ക്ക് മെയ് നാലിന് സൗജന്യ ക്രഞ്ചി ടാകോ


കൊച്ചി : മെക്സിക്കന്‍ ഇന്‍സ്പയേര്‍ഡ് റെസ്റ്റോറന്റ് ബ്രാന്‍ഡായ ടാകോ ബെല്‍, മെയ് നാലിന് സൗജന്യ ക്രഞ്ചി ടാകോ നല്‍കും. അര്‍ധചന്ദ്രദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് മെയ് നാലിന് അര്‍ധചന്ദ്രന്റെ ആകൃതിയോട് സാമ്യമുള്ള ടാകോ നല്‍കുന്നത്. ഈ പ്രത്യേക ദിനത്തില്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് സൗജന്യ ടാകോകള്‍ നല്‍കി ടാകോ ബെല്‍ ഈ 'ടാകോ മൂണ്‍' പ്രതിഭാസം ആഘോഷിക്കും. ഇന്ത്യയിലെ ടാകോ ബെല്‍ ആരാധകര്‍ക്ക് അന്നേ ദിവസം ടാകോ ബെല്‍ ആപ്ലിക്കേഷന്‍ വഴിയോ, ഫുഡ്-ഡെലിവറി ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയിലൂടെയോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ സൗജന്യ ക്രഞ്ചി ടാകോ ലഭിക്കും.

രാജ്യത്തുടനീളം ടാകോ മൂണ്‍ എന്ന പ്രതിഭാസം ആഘോഷിക്കുന്നതില്‍ ബര്‍മന്‍ ഹോസ്പിറ്റാലിറ്റി സന്തുഷ്ടരാണ്. ടാകോ മൂണിനെ സാക്ഷിയാക്കുന്നതിനും മെയ് നാലിന് സൗജന്യ ടാകോകള്‍ ആസ്വദിക്കുന്നതിനും ഞങ്ങളുടെ ഉപഭോക്താക്കളെ പ്രതീക്ഷിക്കുന്നു. ടാകോ ബെല്ലിന്റെ അര്‍ധചന്ദ്രാകൃതിയിലുള്ള ടാകോയ്ക്ക് ചന്ദ്രനുമായുള്ള സാമ്യം കണ്ടുകഴിഞ്ഞാല്‍, പിന്നീടൊരിക്കലും നിങ്ങള്‍ക്ക് അത് കാണാതെ പോകാന്‍ കഴിയില്ല-ടാകോ ബെല്ലിന്റെ മാസ്റ്റര്‍ ഫ്രാഞ്ചൈസ് പാര്‍ട്ണര്‍ ബര്‍മന്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഗൗരവ് ബര്‍മന്‍ പറഞ്ഞു.

ടാകോ ബെല്‍ ഇന്ത്യ എല്ലാ ഡെലിവറി, ടേക്ക് എവേ ഓര്‍ഡറുകളിലും ശുചിത്വവും സുരക്ഷാ പ്രക്രിയകളും പാലിക്കുന്നു. ഡൈന്‍ ഇന്‍ അനുവദിക്കുന്ന സംസ്ഥാനങ്ങളിലെ ഇന്‍-സ്റ്റോര്‍ ഡൈനിംഗിനും കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പുവരുത്തുന്നു. ഡെലിവറി റൈഡറുടെ പേരും താപനിലയും സഹിതം ശുചിത്വവും സുരക്ഷാ നടപടികളും രേഖപ്പെടുത്തുന്ന സുരക്ഷാ കാര്‍ഡുകള്‍ ഓരോ ഓര്‍ഡറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com