ബിഗ് ബില്യണ്‍ ഡേയ്‌സ്; ഉപഭോക്താക്കള്‍ക്ക് പ്രീ-ബുക്ക് ഓഫറുകള്‍ ലഭ്യമാക്കി ഫ്‌ളിപ്കാര്‍ട്

തിരുവനന്തപുരം: ഇന്ത്യയുടെ ആഭ്യന്തര ഇ-കൊമേഴ്സ് വിപണന കേന്ദ്രമായ ഫ്‌ളിപ്കാര്‍ട്ട് ഉത്സവ സീസണിനായി ഒരുങ്ങുന്നു. ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന ബിഗ് ബില്യണ്‍ ദിനാഘോഷങ്ങള്‍ക്ക് ലക്ഷക്കണക്കിന് വില്‍പ്പനക്കാരെയും കരകൗശലത്തൊഴിലാളികളെയും ബ്രാന്‍ഡുകളെയും ഒരുമിച്ച് കൊണ്ടുവരുന്നു. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി, ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ പ്രത്യേക അവസരം നല്‍കുന്നു.

ഒക്ടോബര്‍ 11 മുതല്‍ 14 വരെ തത്സമയം പ്രിവ്യൂ ചെയ്യുന്ന പ്രീ-ബുക്ക് സ്റ്റോര്‍ വഴി ഉപയോക്താക്കള്‍ക്ക് ഒരു രൂപ നിരക്കില്‍ ഓര്‍ഡറുകള്‍ നല്‍കാനാകും. സ്റ്റോക്ക് തീരുന്നതിന് മുമ്പ് അവരുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങളും ഓഫറുകളും നേടാനുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു. ബുക്കിങ് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, ഉപഭോക്താക്കള്‍ക്ക് ദി ബിഗ് ബില്യണ്‍ ദിവസത്തിന്റെ ആദ്യ ദിവസത്തില്‍ പ്ലാറ്റ്ഫോമിലേക്ക് മടങ്ങിവന്ന് ബാക്കി പേമെന്റ് ചെയ്യാം. അതായത് ഒക്ടോബര്‍ 16 മുതല്‍ വിവിധ പേമെന്റ് ഓപ്ഷന്‍ വഴിയോ ക്യാഷ് ഓണ്‍ ഡെലിവറി വഴിയോ ബാക്കി തുക അടക്കാം.

ഈ ബിഗ് ബില്യണ്‍ ദിനങ്ങളില്‍ ഞങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു. പ്രീ-ബുക്ക് സ്റ്റോര്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത് ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം കൂടുതല്‍ മികച്ചതാക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഉപയോക്താക്കള്‍ക്ക് ബിഗ് ബില്യണ്‍ ഡെയ്സ് ഓഫറുകളിലേക്ക് നേരത്തേ പ്രവേശനം നല്‍കി വെറും ഒരു രൂപയ്ക്ക് പ്രീ ബുക്കിങ് ചെയ്യാന്‍ കഴിയുന്നു. അതുവഴി സ്റ്റോക്ക് കഴിഞ്ഞുപോയേക്കാനുള്ള സാധ്യതയെക്കുറിച്ച് അവര്‍ക്ക് ആശങ്കപ്പെടേണ്ടി വരില്ല-ഫ്‌ളിപ്കാര്‍ട് ഇവന്റ്‌സ്, എന്‍ഗേജ്‌മെന്റ് ആന്‍ഡ് മെര്‍ക്കന്‍ഡൈസിംഗ് വൈസ് പ്രസിഡന്റ് നന്ദിത സിന്‍ഹ പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് പ്രീ-ബുക്കിങിന്റെ ഭാഗമായി ഹോം, ലൈഫ് സ്‌റ്റൈല്‍, ബ്യൂട്ടി, ബേബി കെയര്‍, ഇലക്ട്രോണിക് ആക്‌സസറീസ് തുടങ്ങിയ വിഭാഗങ്ങളിലുടനീളം വൈവിധ്യമാര്‍ന്ന ഒരു ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും.

Related Stories

Anweshanam
www.anweshanam.com