എറണാകുളം യുഡിഎഫ് സ്ഥാനാർത്ഥി ടി. ജെ വിനോദ് നാമനിർദേശപത്രിക സമർപ്പിച്ചു

എറണാകുളം യുഡിഎഫ് സ്ഥാനാർത്ഥി ടി. ജെ വിനോദ് നാമനിർദേശപത്രിക സമർപ്പിച്ചു

എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ടി. ജെ വിനോദ് അസി.റിട്ടേണിംഗ് ഓഫീസറായ എറണാകുളം സിറ്റി റേഷനിംഗ് ഓഫീസർ മുമ്പാകെ പത്രിക നൽകി. രാവിലെ ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിലെത്തിയ അദ്ദേഹം കലൂർ സെന്റ് ആന്റണീസ് പള്ളിയിൽ കുർബാന കൈകക്കൊണ്ടതിന് ശേഷം ടൗൺഹാളിലേയ്‌ക്കെത്തി. ടൗൺഹാളിന് സമീപം എത്തിച്ചേർന്ന നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായെത്തിയാണ് ടി. ജെ വിനോദ് പത്രിക സമർപ്പിച്ചത്.

എറണാകുളം എംപി ഹൈബി ഈഡൻ, കോൺഗ്രസ് നേതാക്കളായ അജയ് തറയിൽ, എൻ. വേണുഗോപാൽ, പത്മനാഭൻ മാസ്റ്റർ, അഡ്വ. കെ. പി ഹരിദാസ്, ലിനോ ജേക്കബ്, ഡിസിസി അംഗങ്ങളായ മുഹമ്മദ് ഷിയാസ്, കെ. വി. പി കൃഷ്ണകുമാർ, ഇക്ബാൽ വലിയവീട്ടിൽ, പി. ഡി മാർട്ടിൻ, ബ്ലോക്ക് പ്രസിഡണ്ടുമാരായ ഹെൻറി ഓസ്റ്റിൻ, ശശികുമാർ, വി. എ ബഷീർ (മുസ്ലീം ലീഗ്) എന്നിവരും സ്ഥാനാർത്ഥിയെ അനുഗമിച്ചു.

പത്രികാ സമർപ്പണത്തിന് ശേഷം സ്ഥാനാർത്ഥി റേഷനിംഗ് ഓഫീസ് പരിസരത്തെ കടകൾ സന്ദർശിച്ചു. വൈകുന്നേരത്തോട് കൂടി ഉദയാ കോളനി, പി ആന്റ് ടി കോളനി, കരിത്തല കോളനി, ഗാന്ധി നഗർ എന്നിവിടങ്ങളിൽ ആളുകളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com