സി പി എം നടത്തുന്നത് ജനാധിപത്യ പക്രിയ അട്ടിമറിക്കാനുള്ള ശ്രെമെന്ന് ഡോ എസ് എസ് ലാൽ

സി പി എം നടത്തുന്നത് ജനാധിപത്യ പക്രിയ അട്ടിമറിക്കാനുള്ള ശ്രെമെന്ന് ഡോ എസ് എസ് ലാൽ

തിരുവനന്തപുരം; വോട്ടർ പട്ടികയിലുള്ള വ്യാപക ക്രമക്കേട് കഴക്കൂട്ടം നിയോജ മണ്ഡലത്തിലും കണ്ടെത്തിയതായി യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ് ലാലും, യുഡിഎഫ് മണ്ഡലം ചെയർമാൻ ആർ. പുരുഷോത്തമൻ നായരും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കഴക്കൂട്ടം മണ്ഡലത്തിൽ യുഡിഫ്, വോട്ടർ പട്ടിക സമഗ്രമായി വിശകലനം നടത്തിയതിന് ശേഷമാണ് ഈ റിപ്പോർട്ട് പുറത്ത് വിടുന്നത്. മണ്ഡലത്തിൽ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രെമം ആണ് സി പി എമ്മും, ബി ജെ പിയും നടത്തുന്നത്. സി പി എമ്മിന്റെ വിജയത്തിന്റെ അടിസ്ഥാനം കള്ളവോട്ടുകളാണ്. അതിൽ ബി ജെ പിയും പാലിക്കുന്ന നിശബ്ദത മനസിലാകുന്നില്ല എന്നും ഡോ എസ് എസ് ലാൽ പറഞ്ഞു.

രണ്ടു തരത്തിൽ ഉള്ള പ്രശ്നങ്ങൾ ആണ് വോട്ടർ പട്ടികയിൽ കണ്ടത്തിയിട്ടുള്ളത് .

1 . ഒരേ വോട്ടർ ഐഡിയിൽ ഒന്നിൽ കൂടുതൽ വോട്ട് . ഇത് കഴക്കൂട്ടത്തെ വോട്ടർ പട്ടികയും സംസ്ഥാനത്തെ മറ്റു 139 നിയമസഭ മണ്ഡലങ്ങളെയും വോട്ടർ പട്ടികയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയവയാണ്.

ഇങ്ങനെയുള്ള 460 വോട്ടർമാരെ കണ്ടെത്തിയുട്ടുണ്ട് .

2 വോട്ടർ ഐഡി , പലത് , വോട്ടറുടെ അടിസ്ഥാന വിവരം ഒന്ന് , അതായതു ഒരേ പേരിലും , വിലാസത്തിലും, ഒരേ ഫോട്ടോ , ഒന്നിൽ കൂടുതൽ വോട്ടർ ഐഡികൾ . വോട്ടേഴ്‌സ് ലിസ്റ്റില്‍ ഒരേ വോട്ടര്‍മാരുടെ പേരും ഫോട്ടോയും പല തവണ അതേ പോലെ ആവര്‍ത്തിച്ചിരിക്കുകയാണ്. ചിലതില്‍ വിലാസത്തിലും മറ്റു വിവരങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇത് കഴക്കൂട്ടത്തെ വോട്ടർ വിവരങ്ങൾ ജില്ലയിലെ മറ്റു 13 നിയമസഭ മണ്ഡലങ്ങളെയും വോട്ടർ പട്ടികയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയവയാണ്.

ഇതിന്റെ കണക്കു ഇപ്പോൾ വിശകലനം നടത്തിക്കൊണ്ടിരിക്കുന്നു . പ്രാഥമിക കണക്കുകൾ പ്രകാരം, ഇത് ഏകദേശം 12000 -15000 വോട്ടുകൾ ഇത്തരത്തിൽ ഉണ്ട് .

വോട്ടർ പട്ടികയിലെ വോട്ട് ഇരട്ടിപ്പ്, ഒരു പ്രധാന പ്രശ്നം ആണ് . എന്നാൽ , സിപിഎം ,ബിജെപി പാർട്ടികൾ ഈ വിഷയത്തിൽ ഒരു നിലപാട് എടുക്കാത്തത് എന്ത് കൊണ്ടാണ് മനസിലാകുന്നില്ല . അവർക്കു രണ്ടു പേർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നു എന്നതാണ് അവർ മൗനം പാലിക്കുന്നത് കൊണ്ട് സംശയിക്കേണ്ടിയിരിക്കുന്നത്. ഈ വിഷയത്തിൽ ബിജെപിയുടേയും , സിപിഎമ്മിന്റേയും നിലപാട് എന്താണെന്ന് അറിയാൻ താൽപര്യമുണ്ട്. ഇടത് മുന്നണി സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് കോൺഗ്രസുകാർ വോട്ട് ചേർത്ത് കാണും എന്നാണ് അങ്ങനെയങ്ങെങ്കിൽ എന്ത് കൊണ്ട് ഇത് വരെ കടകംപള്ളി സുരേന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഒരു പരാതി പോലും നൽകാത്തത് എന്നാണ് യുഡിഎഫ് കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റി ചോദിക്കുന്നത് ?

കാര്യങ്ങൾ വ്യക്തമാണ് . എന്നും എൽഡിഎഫിന്റെ വിജയം കള്ളവോട്ടാണെന്ന് പരസ്യമായ രഹസ്യമാണ്. വളരെ ആസൂത്രിതമായ ആണ് ഇത് സിപിഎമ്മും , ബിജെപിയും നടത്തിയിരിക്കുന്നത് . ഒന്നിൽ കൂടുതൽ വോട്ടർ ഐഡി ഉള്ളവരുടെ വോട്ടർ പട്ടികയിൽ ആദ്യം വോട്ട് ചേർത്ത തീയതി പരിശോധിക്കണം . ഈ വിവരങ്ങൾ സൂക്ഷ്മ പരിശോധന നടത്താതെ , രണ്ടാമത് വോട്ട് ചേർത്ത തീയതിയും ഇലെക്ഷൻ കമ്മീഷന് അറിയാൻ പറ്റും . ഇങ്ങനെ രണ്ടാമത് ചേർത്ത ഉദ്യോഗസ്ഥരുടെ പേരിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കഴക്കൂട്ടം യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഈ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ പരാതിയായി നൽകും . മാധ്യമങ്ങൾക്കും ഈ കണക്കുകൾ ലഭ്യമാക്കും. യുഡിഫ് നിയോജക മണ്ഡലം സമിതി ഈ കണക്കുകൾ എല്ലാ ബൂത്ത് അടിസ്ഥാനത്തിൽ സൂക്ഷമമായി പരിശോധിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തിൽ ഉള്ള ഇരട്ട വോട്ടുകൾ ചെയ്യാൻ ശ്രമിക്കുന്ന വോട്ടർമാർ എതിരെ കർശനമായ നിയമ നടപടി സ്വീകരിക്കാൻ യുഡിഎഫ് കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മണ്ഡലത്തിലെ എൽ ഡി എഫിന്റെയും, ബി ജെ പിയുടെയും സ്ഥാനാർഥികൾ സ്വന്തം പാർട്ടിയോടാണ് മത്സരിക്കുന്നത്. നാട് നീളെ നടന്നു മാപ്പ് പറയുന്ന എൽ ഡി എഫ് സ്ഥാനാർഥിയെ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും തള്ളി പറഞ്ഞതോടെ കടകംപള്ളി ഇപ്പോൾ അവരോടും മാപ്പ് പറയുകയാണ്. ബി ജെ പി സ്ഥാനാർഥി പാർട്ടി പ്രസിഡഡിനോടും, കേന്ദ്ര മന്ത്രിയോടുമുള്ള മത്സരം തീർന്നിട്ടെ ജനങ്ങൾക്കിടയിൽ ഇറങ്ങുവെന്നും ഡോ എസ് എസ് ലാൽ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com