സ്റ്റോക്ക് സ്വീകരിക്കുന്നതിന് ഇളവ്

ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളിലെ കച്ചവടക്കാര്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മൊത്തവിതരണക്കാരില്‍ നിന്നും സ്റ്റോക്ക് സ്വീകരിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. രാവിലെ ഏഴുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ മൊത്തവിതരണക്കാര്‍ക്ക് വാഹനങ്ങളുമായി ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണിനുള്ളില്‍ പോലീസ് അനുമതിയോടെ പ്രവേശിക്കാം. എന്നാല്‍ ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്, ഫെയിസ് ഷീല്‍ഡ്, സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഇപ്രകാരം വാഹനങ്ങളിലെത്തുന്നവരുടെ വിവരങ്ങള്‍ പോലീസ് രജിസ്റ്ററില്‍ സൂക്ഷിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com