ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, എ.പ്രമോദ് കുമാർ സർവ്വീസിൽ നിന്നും വിരമിച്ചു

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, എ.പ്രമോദ് കുമാർ സർവ്വീസിൽ നിന്നും വിരമിച്ചു

തിരുവനന്തപുരം; കേരള പോലീസിൽ കുറ്റാന്വേഷണ രംഗത്ത് നിരവധി തവണ വ്യക്തിമുദ്ര പതിപ്പിച്ച ഡിവൈഎസ് പി. എ പ്രമോദ് കുമാർ റൂറൽ ക്രൈബ്രാഞ്ച് ഡിവൈഎസ്പിയായി വിരമിച്ചു. സർവ്വീസിൽ കൂടുതൽ കാലവും ലാ ആൻഡ് ഓർഡർ വിഭാഗം കൈകാര്യം ചെയ്തിരുന്ന മികച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ പ്രമോദികുമാർ സർവ്വീസിൽ ഉടനീളം പ്രകടിപ്പിച്ച മികച്ച സേവനങ്ങൾക്ക് 118 ഗുഡ്സ് സർവ്വീസ് എൻട്രി, 18 പ്രശസ്തി പത്രം, 3 ബാഡ്ജ് ഓഫ് ഓണർ (1, കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്ന വേളയിൽ കഴക്കൂട്ടത്ത് മികച്ച ക്രമസമാധാനം പുലർത്തിയതിന്, 2, സ്പെഷ്യൽ ബ്രാഞ്ചിലെ മികച്ച സേവനത്തിന്, 3, ശ്രീകാര്യത്തെ കൊലപാതകേസുകളുടെ അന്വേഷണത്തിന്), 2014 ൽ മുഖ്യമന്ത്രിയുടെ മെഡൽ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടിയിരുന്നു.

സർവ്വീസിനിടയിൽ ജോലി ചെയ്തിരുന്ന നെടുമങ്ങാട്, കഴക്കൂട്ടം, മെഡിക്കൽ കോളേജ്, തമ്പാനൂർ, നേമം, വെള്ളറട, നെയ്യാറ്റിൻകര, കടയ്ക്കൽ, കുളത്തൂപ്പുഴ സ്റ്റേഷനുകളിൽ മികച്ച ക്രമസമാധാന പാലത്തിലും, കുറ്റാന്വേഷണ മികവും കാട്ടിയിരുന്ന എ. പ്രമോദ് കുമാർ തിരുവനന്തപുരം സിറ്റി ഷാഡോയുടെ അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്ന രണ്ടരവർഷം നടത്തിയ കഞ്ചാവ് ലഹരി മരുന്നു വേട്ടകളിൽ നിരവധി സംഘങ്ങളെയാണ് അമർച്ച ചെയ്തത്.

ഭാര്യ സോജ. ടി, (അക്കൗണ്ട് ഓഫീസർ, വ്യവസായ വകുപ്പ്) മക്കൾ ജോജി എസ് പ്രമോദ് (ഏര്യ മാനേജർ , ഭാരത് പെട്രോളിയം), ജിജോ എസ് പ്രമോദ് ( വിദ്യാർത്ഥി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത്, ഗുജറാത്ത്)

No stories found.
Anweshanam അന്വേഷണം
www.anweshanam.com