കോവിഡ് പ്രതിരോധം‌; ആയുഷ് മന്ത്രാലയത്തിന് നിർണായക പങ്ക്

കോവിഡ് പ്രതിരോധം‌; ആയുഷ് മന്ത്രാലയത്തിന് നിർണായക പങ്ക്

തിരുവനന്തപുരം: കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര ആയുഷ് മന്ത്രാലയം നിർണായക സംഭാവന നൽകിയിട്ടുണ്ടെന്ന് ഫാർമക്കോപിയ കമ്മീഷൻ ഫോർ ഇന്ത്യൻ മെഡിസിൻ ആൻഡ് ഹോമിയോപ്പതി ചെയർമാൻ പ്രൊഫസർ ഡോ. എസ്.എസ് സവിർകർ പറഞ്ഞു. വാക്സിനേഷൻ ഉൽപ്പെടെയുള്ള ഘട്ടങ്ങളിൽ കൃത്യമായ മാർഗനിർദ്ദേശങ്ങൾ ആയുഷ്നൽകിയിട്ടുണ്ട്. ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെല്ലിൽ ആയുർവേദവും രോഗപ്രതിരോധ സംവിധാനവും എന്ന വിഷയത്തിൽ പ്രമുഖർ സംബന്ധിച്ച വെർച്വൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുർവേദ ഗ്രന്ഥങ്ങൾ രോഗ പ്രതിരോധത്തെക്കുറിച്ച് വ്യക്തമായ പരാമർശങ്ങളും കാഴ്ച്ചപ്പാടുകളും മുന്നോട്ട് വെക്കുന്നുണ്ടെന്ന്കോൺഫറൻസ് വിലയിരുത്തി. ആയൂർവേദത്തിന്റെ ജ്ഞാന ശാസ്ത്രം വിപുലമാണ്. ‘വ്യാധിക്ഷമത്വം‘, ‘ബലം‘, ‘ഓജസ്‘
തുടങ്ങിയ ആശയങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ നിർവചനങ്ങളിൽ ഒതുങ്ങുന്നതല്ല. ശസ്ത്രക്രിയയെക്കുറിച്ചും അതിനു ശേഷമുള്ള പരിചരണത്തിനെക്കുറിച്ചും വർഷങ്ങൾ പഴക്കമുള്ള ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നുണ്ട്.

സന്തുലിതമായ ഒരു ചികിത്സാ രീതിയാണ് ആയുർവേദത്തിനുള്ളത്. ഒരു രോഗത്തിനു ഒരു ചികിത്സ എന്നല്ല മറിച്ച്,ഓരോ കാലാവസ്ഥക്കും വ്യക്തികളുടെ ശരീര സ്വഭാവത്തിനും അനുയോജ്യമായ ചികിത്സയാണു മുന്നോട്ട് വെക്കുന്നതെന്നും സെമിനാർ വിലയിരുത്തി. ഡോ.എം പി ഈശ്വര ശർമ്മ, വൈദ്യ പി.രാം മനോഹർ, ഡോ.എൽ മഹാദേവൻ, ഡോ.അനുപം ശ്രീവാസ്തവ, ഡോ.സി.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com