കോവിഡ് ബോധവത്കരണം ഇനി ഗോത്ര ഭാഷകളിലും

കേരളസർവകലാശാലയും ജപ്പാനിലെ ഇന്റർനാഷണൽ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ലിംഗ്വിസ്റ്റിക് ലാബും സംയുക്തമായി കേരളത്തിലെ ഗോത്രഭാഷകളിലേക്ക് കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ വിവർത്തനം ചെയ്‌തു. ഗോത്രഭാഷകളായ പണിയ, ഇരുള, കുറുബ, അഡിയ, മലപുലയ, മുതുവ, മുഡുഗ എന്നീ ഭാഷ ഭാഷകളിൽ കൊവിഡ് ബോധവത്കരണ ലഘുലേഖകൾ ഇതിനകം വിതരണം ചെയ്യുകയും ശബ്‌ദ സന്ദേശമായി പ്രചരിപ്പിക്കുയും ചെയ്തു. WHO യുടെ ഇംഗ്ലീഷിലുള്ള കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ ഗോത്രവിഭാഗങ്ങളിലെ അംഗങ്ങളുടെ കൂടി സഹായത്തോടെയാണ് ഇത്തരം ഭാഷകളിലേക്ക് വിവർത്തനം ചെയ്തത്. കേരളത്തിലെ വംശനാശം നേരിടുന്ന ഗോത്രഭാഷകൾക്ക് വേണ്ടി ഭാഷാശാസ്ത്രവിഭാഗത്തിൽ പ്രവർത്തിക്കുന്ന "സെന്റർ ഫോർ എൻഡൻജേർഡ് ലാംഗ്വേജസ് ഓഫ് കേരള" (CeLK) യുടെ കോർഡിനേറ്ററായ ഡോ. എസ് പ്രേമ ഈ പദ്ധതിക്ക് നേത്യത്വം വഹിക്കുന്നു. കെ-ഡി.ഐ.എസ്.സി യിലെ പി.ഇ. ഉഷയാണ് ഈ പദ്ധതിക്ക് വേണ്ടുന്ന സാങ്കേതിക സഹായങ്ങൾ ചെയ്യുന്നത്. ഗോത്രഭാഷകളിലെ കോവിഡ് ബോധവത്കരണ സന്ദേശങ്ങൾ https://covid-no-mb.org/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Related Stories

Anweshanam
www.anweshanam.com