കോവിഡ് 19; ആശുപത്രികൾക്കുള്ള നിർദ്ദേശങ്ങൾ

കോവിഡ് 19; ആശുപത്രികൾക്കുള്ള നിർദ്ദേശങ്ങൾ

ആശുപത്രികളിൽ ഒ.പി സംവിധാനം പരമാവധി ഓൺലൈൻ വഴിയാക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ആവശ്യമെങ്കിൽ ടെലിമെഡിസിൻ സംവിധാനം പ്രയോജനപ്പെടുത്തണം. അഡ്മിറ്റായ രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാൾ മാത്രമേ പാടുള്ളു. ഇക്കാര്യം ആശുപത്രി അധികൃതർ ഉറപ്പാക്കണം. കൂട്ടിരിപ്പുകാർ മാസ്‌ക്കും ഫേസ് ഷീൽഡും നിർബന്ധമായും ഉപയോഗിക്കണം. അപകടങ്ങൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ പോലുള്ള രോഗങ്ങൾ, മറ്റ് അടിയന്തര ചികിത്സകൾ എന്നിവയ്ക്ക് ആശുപത്രികൾ പ്രത്യേക പരിഗണന നൽകണം. ആശുപത്രി ജീവനക്കാർ മാസ്‌ക്(3 ലെയർ/എൻ95), ഗ്ലൗസ്, ഫേസ് ഷീൽഡ്, സർജിക്കൽ ഗൗൺ എന്നിവ നിർബന്ധമായും ധരിച്ചിരിക്കണം. ഇക്കാര്യം ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പാക്കണം. താലൂക്ക് ആശുപത്രികൾക്ക് 200 ആന്റിജൻ കിറ്റുകൾ ജില്ലാ മെഡിക്കൽ ഓഫീസർ നൽകണം. ആവശ്യമെന്നു തോന്നിയാർ രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിന് മുൻപ് പരിശോധന നടത്തണം. പരിശോധനാ വിവരങ്ങൾ മെഡിക്കൽ ഓഫീസർ സൂക്ഷിക്കണം. ആശുപത്രികളിൽ കൂട്ടിരിപ്പുകാരൊഴികെ മറ്റ് സന്ദർശകരെ അനുവിദിക്കാൻ പാടില്ല. കണ്ടെയിൻമെന്റ് സോണിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ/ജില്ലകളിൽ നിന്നുമെത്തുന്നവർക്ക് പ്രത്യേക ഒ.പി സംവിധാനമൊരുക്കണം. കൃത്യമായ ഇടവേളകളിൽ ആശുപത്രികൾ അണുവിമുക്തമാക്കണം. കോവിഡ് സംശയമുള്ള രോഗികൾ ആശുപത്രിയിലെത്തിയാർ ജില്ലാ മെഡിക്കൽ ഓഫീസറെ ഉടൻ വിവരമറിയിക്കണമെന്നും കളക്ടർ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com