ഡോ.എസ്.എസ് ലാലിന്റെ പര്യടനത്തിന് ആവേശം പകർന്ന് ചാണ്ടി ഉമ്മനും

ഡോ.എസ്.എസ് ലാലിന്റെ പര്യടനത്തിന് ആവേശം പകർന്ന് ചാണ്ടി ഉമ്മനും

തിരുവനന്തപുരം; കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ് ലാലിന് വേണ്ടി വോട്ട് ചോദിച്ച് എഐസിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മനും എത്തിയത് പ്രവർത്തകർക്കും അണികൾക്കും ആവേശമായി. ഡോ. എസ്.എസ് ലാലിനൊപ്പം കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എ.ജെ ഹാൾ ജംഗ്ഷൻ ,
മുല്ലൂർ ദേവീക്ഷേത്ര പരിസരം, ആമ്പല്ലൂർ പള്ളി, കഴക്കൂട്ടം പള്ളി. കിൻഫ്ര എന്നിവടങ്ങിൽ പ്രവർത്തകരോടൊപ്പം വോട്ട് ചോദിച്ച ചാണ്ടി ഉമ്മൻ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ രണ്ടാം നമ്പർ ബൂത്ത് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിലും പങ്കെടുത്തു.

കഴക്കൂട്ടത്ത് ഡോ. ലാലിന്റെ വിജയം യുഡിഎഫിന്റെ ആവശ്യമാണ്. ലോകരാജ്യങ്ങളിലെ പ്രവർത്തന മികവ് തെളിയിച്ച ഡോ.എസ്.എസ് ലാലിന്റെ അനുഭവ സമ്പത്ത് കഴക്കൂട്ടത്തിന് കരുത്താകുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഡോ. എസ്.എസ് ലാലിന്റെ വിജയത്തിന് മുഴുവൻ പ്രവർത്തകരും കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ അണി നിരക്കണമെന്നും ചാണ്ടി ഉമ്മൻ അഭ്യർത്ഥിച്ചു. ടെക്നോപാർക്ക്, ശ്രീകാര്യം ജംഗ്ഷൻ, വികാസ് നഗർ , അണമുഖം എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി നടത്തിയ പര്യടനത്തിൽ മികച്ച പിൻതുണയാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്

No stories found.
Anweshanam അന്വേഷണം
www.anweshanam.com