കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
Press Release

കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

By News Desk

Published on :

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ കഴക്കൂട്ടം, ചെറുവയ്ക്കൽ, ഉള്ളൂർ, പട്ടം, മുട്ടട, കവടിയാർ, കുന്നുകുഴി, തൈക്കാട്, കരമന, ചാല, തമ്പാനൂർ, പൗണ്ട്കടവ് വാർഡുകൾ കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിക്കു കീഴിലെ കോട്ടപ്പന, മാമ്പഴക്കര, തവരവിള, ഊരൂട്ടുകാല എന്നീ വാർഡുകളും ബാലരാമപുരം പഞ്ചായത്തിനു കീഴിലെ തലയൽ, ടൗൺ, ഇടമലക്കുഴി, കിളിമാനൂർ പഞ്ചായത്തിനു കീഴിലെ ദേവേശ്വരം, ചെങ്കൽ പഞ്ചായത്തിനു കീഴിലെ കുടുംബോട്ടുകോണം, മേലാമ്മകം, വിളപ്പിൽ പഞ്ചായത്തിനു കീഴിലെ വിളപ്പിൽശാല, പുളിയറക്കോണം, പെരിങ്ങമ്മല പഞ്ചായത്തിനു കീഴിലെ ഇലവുപാലം, അഴൂർ പഞ്ചായത്തിനു കീഴിലെ പെരിംകുഴി, കൊല്ലയിൽ പഞ്ചായത്തിനു കീഴിലെ പുതുശ്ശേരി മഠം എന്നീ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി. ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും കളക്ടർ അറിയിച്ചു.

Anweshanam
www.anweshanam.com