ലോക്ക്ഡൗൺ കാലത്ത് പഠിതാക്കൾക്ക് നൂതന പാക്കേജുകളുമായി കേംബ്രിഡ്ജ് ഇംഗ്ലീഷ്

കൊച്ചി, ജൂലൈ 15, 2020: കേംബ്രിഡ്ജ് സർവകലാശാലയുടെ ഭാഗമായ കേംബ്രിഡ്ജ് അസസ്മെന്റ് ഇംഗ്ലീഷ്, ലോക്ഡൗൺ കാലത്ത് പുതിയ പാക്കേജ് അവതരിപ്പിച്ചു. നൂതനമായ അസസ്മെൻ്റ്, പ്രിപ്പറേഷൻ പാക്കേജ് ഇപ്പോൾ ഓൺലൈനിലും ലഭ്യമാണ്. കേംബ്രിഡ്ജ് ഇംഗ്ലീഷ് ബിഇസിക്കായി രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ സമഗ്രമായ ഓൺലൈൻ പാക്കേജിലേക്കും പഠിതാക്കൾക്ക് പ്രവേശനം ലഭിക്കും.

ലോക്ഡൗൺ കാലത്ത്‌ പഠിതാക്കളെ പിന്തുണയ്ക്കുന്നതാണ് പാക്കേജെന്നും പരീക്ഷാ തയ്യാറെടുപ്പുകൾക്കിടയിൽ ആശയവിനിമയ ശേഷി വർധിപ്പിക്കാൻ ഇത് സഹായകമാവുമെന്നും

കേംബ്രിഡ്ജ് അസസ്മെന്റ് ഇംഗ്ലീഷ് സൗത്ത് ഏഷ്യ റീജ്യണൽ ഡയറക്ടർ ടി.കെ. അരുണാചലം അറിയിച്ചു.

വിദേശത്ത് ജോലി ലഭിക്കാനും രാജ്യത്തുതന്നെയുള്ള അന്താരാഷ്ട്ര സംഘടനകളിൽ ജോലി ചെയ്യാനും ബിസിനസ് വിഷയങ്ങൾ ഇംഗ്ലീഷിൽ അഭ്യസിക്കാനും ഇവ സഹായിക്കും. ലോകമെമ്പാടും

ഇരുപതിനായിരത്തിലധികം സർവകലാശാലകളും തൊഴിലുടമകളും സർക്കാർ മന്ത്രാലയങ്ങളും ഇവ അംഗീകരിച്ചിട്ടുണ്ട്.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സിൽ നിന്നുള്ള ബിസിനസ് ഇംഗ്ലീഷ് കണ്ടൻ്റും, പരിശീലകരായ ഇംഗ്ലീഷ് എഡ്ജിൽ നിന്നുള്ള പത്ത് മണിക്കൂർ ട്യൂട്ടർ-ലെഡ് ലൈവ് ക്ലാസുകളും പാക്കേജിലുണ്ട്.

www.cambridgeconnect.org/cmp/bec എന്ന സൈറ്റ് വഴി

പാക്കേജുകൾ ഓൺ‌ലൈനായി വാങ്ങാവുന്നതാണ്.

Related Stories

Anweshanam
www.anweshanam.com