Press Release

ലോക്ക്ഡൗൺ കാലത്ത് പഠിതാക്കൾക്ക് നൂതന പാക്കേജുകളുമായി കേംബ്രിഡ്ജ് ഇംഗ്ലീഷ്

By News Desk

Published on :

കൊച്ചി: കേംബ്രിഡ്ജ് സർവകലാശാലയുടെ ഭാഗമായ കേംബ്രിഡ്ജ് അസസ്മെന്റ് ഇംഗ്ലീഷ്,

ലോക്ക്ഡൗൺ കാലത്ത് പഠിതാക്കളെ പിന്തുണയ്ക്കാനായി നൂതനമായ അസസ്മെൻ്റ് (വിലയിരുത്തൽ), പ്രിപ്പറേഷൻ (തയ്യാറെടുപ്പ്) പാക്കേജുകൾ അവതരിപ്പിച്ചു. ഓൺ ലൈനിലും ഇവ ലഭ്യമാണ്.

അനിതര സാധാരണമായ ഈ സമയത്ത് വീട്ടിലിരുന്ന് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരെ പിന്തുണയ്ക്കാനായി ഒരു പരീക്ഷാ പരിശീലന പാക്കേജ് അവതരിപ്പിക്കുകയാണെന്ന് കേംബ്രിഡ്ജ് അസസ്മെന്റ് ഇംഗ്ലീഷ് സൗത്ത് ഏഷ്യ റീജ്യണൽ ഡയറക്ടർ ടി.കെ. അരുണാചലം അറിയിച്ചു.

"കേംബ്രിഡ്ജ് ഇംഗ്ലീഷ് ബിഇസി ബിസിനസ് യോഗ്യതയ്ക്കായി രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ സമഗ്രമായ ഒരു ഓൺലൈൻ പഠന പാക്കേജിലേക്കും പഠിതാക്കൾക്ക് പ്രവേശനം ലഭിക്കുകയാണ്. പരീക്ഷാ തയ്യാറെടുപ്പുകൾക്കിടയിൽ ആശയവിനിമയ ശേഷി വർധിപ്പിക്കാൻ ഇത് സഹായകമാവും.” - അദ്ദേഹം പറഞ്ഞു.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സിൽ നിന്നുള്ള സംവേദനാത്മകവും ആകർഷകവുമായ ബിസിനസ് ഇംഗ്ലീഷ് കണ്ടൻ്റും, പരിശീലകരായ ഇംഗ്ലീഷ് എഡ്ജിൽ നിന്ന് ഡിജിറ്റൽ പരിശീലനത്തോടൊപ്പമുള്ള പത്ത് മണിക്കൂർ ട്യൂട്ടർ-ലെഡ് ലൈവ് ക്ലാസുകളും പാക്കേജിൽ ഉൾപ്പെടുന്നു. www.cambridgeconnect.org/cmp/bec എന്ന സൈറ്റ് വഴി പാക്കേജുകൾ ഓൺ‌ലൈനായി വാങ്ങാം. രാജ്യത്തെ വിവിധ നഗരങ്ങളിലും ഇത് ലഭ്യമാണ്.

അന്താരാഷ്ട്ര ബിസിനസിനുള്ള ഇംഗ്ലീഷ് ഭാഷാ യോഗ്യതകളാണ് കേംബ്രിഡ്ജ് ഇംഗ്ലീഷ് ബിഇസി ബിസിനസ് സർട്ടിഫിക്കറ്റുകൾ. അന്താരാഷ്ട്ര ബിസിനസ് പരിതസ്ഥിതികളിൽ നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കാൻ കഴിയുമെന്നാണ് അവ തെളിയിക്കുന്നത്.

ഈ സർട്ടിഫിക്കേഷനുകൾ പഠിതാക്കളെ താഴെ പറയുന്ന കാര്യങ്ങളിൽ സഹായിക്കുന്നു:

* വിദേശത്ത് ജോലി ചെയ്യുന്നതിന്

* ഇന്ത്യയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളിൽ ജോലി ചെയ്യുന്നതിന്

* ബിസിനസുമായി ബന്ധപ്പെട്ട് ഇംഗ്ലീഷിൽ പഠിപ്പിക്കുന്ന വിഷയങ്ങൾ അഭ്യസിക്കുന്നതിന്

ഈ പരീക്ഷകൾ ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന കവാടങ്ങൾ തുറക്കുകയും, തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുകയും, പഠന രംഗത്തോ തൊഴിൽ മേഖലയിലോ ഉള്ള ചോയ്സുകൾ വർധിപ്പിക്കുകയും ചെയ്യും.

കേംബ്രിഡ്ജ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച്, ലോകമെമ്പാടുമുള്ള സർവകലാശാലകൾക്കും തൊഴിലുടമകൾക്കും സർക്കാരുകൾക്കും മുമ്പാകെ വിദ്യാർഥികൾക്ക് തങ്ങളുടെ ഇംഗ്ലീഷ് ഭാഷാശേഷി തെളിയിക്കാൻ കഴിയും.

Anweshanam
www.anweshanam.com