വോട്ടര്‍മാരെ സഹായിക്കുന്നതിനായി ബോല്‍ സുബോല്‍ ആപ്പ്

വോട്ടര്‍മാരെ സഹായിക്കുന്നതിനായി ബോല്‍ സുബോല്‍ ആപ്പ്

കൊച്ചി-തിരഞ്ഞെടുപ്പിനെ മനസിലാക്കാന്‍ വോട്ടര്‍മാരെ സഹായിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവരെക്കുറിച്ച് വിവരങ്ങളും വിശകലനങ്ങളും നല്‍കുന്നതിനും ഡെമോക്രാറ്റിക്കയുടെ ബോല്‍ സുബോള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. വിശ്വസനീയമായ ഡാറ്റയും മൈക്രോബ്ലോഗിംഗ് കഴിവുകളും സമന്വയിക്കുന്ന പക്ഷപാതരഹിതമായ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോമാണ് ബോല്‍ സുബോല്‍. വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും തിരഞ്ഞെടുപ്പുകളിലും താല്‍പര്യമുള്ളവര്‍ക്കും ഈ പ്ലാറ്റ്ഫോം ഉപയോഗപ്രദമാകും. 18 നും 40 നും ഇടയില്‍ പ്രായമുള്ള മിക്ക വോട്ടര്‍മാരും തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഡിജിറ്റല്‍ മീഡിയയെ ആണ് ആശ്രയിക്കുന്നത്.

ഇന്ത്യയിലെ എല്ലാ മണ്ഡലങ്ങളെയും കുറിച്ചുള്ള സാമ്പത്തിക, രാഷ്ട്രീയ വിവരങ്ങള്‍ ആപ്ലിക്കേഷനിലുണ്ട്. ആപ്ലിക്കേഷന്‍ വോട്ടര്‍മാരെ ശാക്തീകരിക്കുന്നതിനു വേണ്ടിയാണ്. സര്‍ക്കാരും രാഷ്ട്രീയവും നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്നു. രാഷ്ട്രീയത്തെക്കുറിച്ച് അറിവുണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങള്‍ മനസ്സിലാക്കുന്നത് നമ്മെ വിവരമുള്ള വോട്ടറാക്കാന്‍ സഹായിക്കുന്നു. ഒരു ജനാധിപത്യത്തില്‍ ശരിയായ രാഷ്ട്രീയ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഭരണ ഡാറ്റയും ഇടപെടലുകളും മനസ്സിലാക്കേണ്ടതുണ്ട് - ഡെമോക്രാറ്റിക ഡയറക്ടര്‍ ശേഷ്ഗിരി പറയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com