മനശാസ്ത്ര മേഖലയിൽ ആയുർവേദ ഗവേഷണങ്ങൾക്ക് സാധ്യതയേറെ : ഡോ. റോബർട്ട് ഷിനൈഡർ

മനശാസ്ത്ര മേഖലയിൽ ആയുർവേദ ഗവേഷണങ്ങൾക്ക് സാധ്യതയേറെ : ഡോ. റോബർട്ട് ഷിനൈഡർ

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ മാനസിക സമ്മർദ്ദങ്ങളും പിരിമുറുക്കങ്ങളും വ്യാകുലതകളുംഅനുഭവിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണെന്നും മനശാസ്ത്ര മേഖലയിൽആയുർവേദ ഗവേഷണങ്ങൾക്ക് വലിയ സാധ്യത ഉണ്ടെന്നും മഹാർഷി ഇന്റർനാഷണൽ യൂണിവേഴ്സിറ്റി(യു.എസ്.എ) ഡയറക്റ്റർ ഡോ. റോബർട്ട് ഷിനൈഡർ പറഞ്ഞു. ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെല്ലിൽ ആയുർവേദ ഗവേഷണങ്ങളെക്കുറിച്ച്
നടന്ന സെമിനാറിൽ സംസാരിക്കുകയിരുന്നു അദ്ദേഹം. ലോകത്തകമാനം 100 മില്ല്യൺ കോവിഡ് കേസുകളിൽ 2 മില്ല്യൺ മരണങ്ങൾ നടന്നതായി കണക്കാക്കുന്നു. ഇതിൽ ഒറ്റപ്പെടലും മാനസിക സമ്മർദ്ദവും കാരണമുള്ള മരണസംഖ്യ കൂടുതലാണ്.
ശാരീരിക പ്രതിരോധ ശേഷിക്കൊപ്പം മാനസിക പ്രതിരോധശക്തിയുടെ ആവശ്യകതായാണ് ഇത്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മനസ്സിന്റെയും ശരീരത്തിന്റെയും അസന്തുലിതമായ അവസ്ഥയാണ് രോഗം എന്നും മാനസിക ആരോഗ്യത്തെ വില കുറച്ച് കാണരുതെന്നും യൂണിവേഴ്സിറ്റി ഓഫ് മിലൻ പ്രൊഫസർ ഡോ. അന്റനെല്ല ഡെൽ ഫേവും അഭിപ്രായപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങളിൽ യോഗ, ധ്യാനം തുടങ്ങിയവക്ക് പ്രചരണം വർധിച്ചു വരുകയാണെന്നും അവർ ചൂണ്ടികാട്ടി.

നാലമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന സെമിനാറിൽ സന്ധിവാത ചികിത്സയിൽ ആയുർവേദത്തിന്റെയും അലോപ്പതിയുടെയും സാധ്യതകൾ, ആയുർവേദത്തിലെ ക്ലിനിക്കൽ പഠനങ്ങൾ,ഗവേഷണങ്ങളിലെ ജർമ്മൻ സംഭാവനകൾ തുടങ്ങിയ വിഷയങ്ങളിൽ യൂണീവേഴ്സിറ്റി ഓഫ്കാലിഫോർണിയ ലോസ് ആഞ്ചലസ് പ്രൊഫസർ ഡോ.ഡാനിയൽ ഇ ഫ്രസ്റ്റ്, ഡോ.വാൽദിസ് പിരാഗ്, ഡോ.ക്രിസ്റ്റ്യൻ കെസ്ലർ എന്നിവർ സംസാരിച്ചു. ആയുഷ് നാഷണൽ റിസർച്ച് പ്രൊഫസർ ഡോ. ഭൂഷൺ പട് വർധൻ, ഡോ.രാം മനോഹർ പി
എന്നിവരും പങ്കെടുത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com