ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡെവലപ്പർ കോഴ്‌സ്

അഞ്ചാം സെമസ്റ്റർ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി അസാപ്(അഡീഷണൽ സ്‌കിൽ അക്വസിഷൻ പ്രോഗ്രാം) നടത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡെവലപ്പർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ.എസ്.ക്യു.എഫ് അനുസൃതമായ ലെവൽ 7 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സാണിത്. 35,000 രൂപയാണ് ഫീസ്. യോഗ്യതാപരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് 50 ശതമാനം ഫീസ് ഇളവ് ലഭിക്കും. താത്പര്യമുള്ളവർ ജൂലൈ 27ന് മുൻപ് http://www.asapkerala.gov.in/initiatives/asdc/ എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓഗസ്റ്റ് ഒന്നിനാണ് യോഗ്യതാ പരീക്ഷ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 9495999668, 7907401327.

Related Stories

Anweshanam
www.anweshanam.com