അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: നിയമന ഉത്തരവ് നൽകിയതായി ഋഷിരാജ് സിംഗ്
Press Release

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: നിയമന ഉത്തരവ് നൽകിയതായി ഋഷിരാജ് സിംഗ്

454 പുരുഷ ഉദ്യോഗാർത്ഥികൾക്കും 40 വനിതാ ഉദ്യോഗാർത്ഥികൾക്കും നിയമന ഉത്തരവ് നൽകിയതായി ഋഷിരാജ് സിംഗ് ഐ പി എസ് അറിയിച്ചു.

News Desk

News Desk

തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിലും അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനത്തിൽ ജയിൽ വകുപ്പ് താല്പര്യപൂർണ്ണമായ ഇടപെടൽ നടത്തിയതിന്റെ ഭാഗമായി പി എസ് സി അഡ് വൈസ് ചെയ്ത 454 പുരുഷ ഉദ്യോഗാർത്ഥികൾക്കും 40 വനിതാ ഉദ്യോഗാർത്ഥികൾക്കും നിയമന ഉത്തരവ് നൽകിയതായി ഋഷിരാജ് സിംഗ് ഐ പി എസ് അറിയിച്ചു. കാലതാമസവും സാങ്കേതിക ബുദ്ധിമുട്ടുകളും ഒഴിവാക്കാൻജയിൽ വകുപ്പിന്റെ വെബ് സൈറ്റ് മുഖാന്തിരം നിയമന ഉത്തരവ് ബന്ധപ്പെട്ടവർക്ക് എത്തിച്ചെന്നും .പുരുഷന്മാരിൽ 146 പേർ ജോലിയിൽ പ്രവേശിക്കാൻ നീട്ടി നൽകിയ കാലയളവിലും ഹാജരാകാതിരുന്നതിനാൽ എൻ ജെ ഡി ഒഴിവുകളായി പി എസ് സിയെ അറിയിക്കുകയും മറ്റ് 40 ഒഴിവുകൾ കൂടി പുതുതായി പി എസ് സിയ്ക്ക് റിപ്പോർട്ട് ചെയ്യുകയുമുണ്ടായതായി അദ്ദേഹം പറഞ്ഞു.

വനിതകളിൽ 7 എൻ ജെ ഡി ഒഴിവുകളും മറ്റ് 2 ഒഴിവുകളും ഉൾപ്പെടെ 9 എണ്ണം പി എസ് സിയെ അറിയിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അഡ് വൈസ് ലഭിച്ചാൽ ഒരാഴ്ചക്കകം 186 പുരുഷ APO നിയമനവും 9 വനിതാ എ പി ഒ നിയമനവും നടത്താനുള്ള ക്രമീകരണങ്ങൾ ജയിൽവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കോവിഡിന്റെ പ്രതിസന്ധിയിലും അർഹതപ്പെട്ട തൊഴിൽ രഹിരായ ഉദ്യോഗാർത്ഥികളോട് അനുഭാവപൂർണ്ണമായ സമീപനം സ്വീകരിച്ചു കൊണ്ടാണ് ജയിൽ വകുപ്പ് ഇത്തരം പ്രവർത്തനങ്ങൾ നിർവ്വഹിച്ചിട്ടു ള്ളതെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.

Anweshanam
www.anweshanam.com