കൊച്ചി: രാജ്യത്തെ മുന്‍നിര റീട്ടെയില്‍ ബ്രോക്കിങ് സ്ഥാപനങ്ങളിലൊന്നായ എയ്ഞ്ചല്‍ ബ്രോക്കിങിന്റെ ഐപിഒ സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ നടത്തും. പത്തു രൂപ മുഖവിലയുളള ഓഹരികളുടെ പ്രൈസ് ബാന്‍ഡ് 305 രൂപ മുതല്‍ 306 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 49 ഓഹരികളും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം. 600 കോടി രൂപ വരെയുള്ള ഈ ഐപിഒയില്‍ 300 കോടി രൂപ വരെയുള്ള പുതിയ ഓഹരികളും 300 കോടി രൂപ വരെയുള്ള പ്രമോട്ടര്‍മാരുടേയും നിക്ഷേപകരുടേയും വില്പനയും ഉള്‍പ്പെടും. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റു ചെയ്യും.