ആസ്റ്റര്‍ മെഡ്‌സിറ്റി സിഒഒ ആയി അമ്പിളി വിജയരാഘവന്‍ ചുമതലയേറ്റു

ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി കൊളമ്പിയ ഏഷ്യ ഹോസ്പിറ്റല്‍സ് സീനിയര്‍ ജനറല്‍ മാനേജറായിരുന്ന അമ്പിളി വിജയരാഘവന്‍ ചുമതലയേറ്റു. ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചുമതല ആശുപത്രി പ്രവര്‍ത്തനങ്ങളില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള അമ്പിളി വിജയരാഘവനായിരിക്കും. കേരള സര്‍വകലാശാലയില്‍ നിന്നും സയന്‍സ് ബിരുദവും അപ്പോളോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ നിന്നും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള അമ്പിളി, ചെന്നൈ, ഹൈദരാബാദ്, കൊളംബോ എന്നിവിടങ്ങളിലെ അപ്പോളോ ഹോസ്പിറ്റലുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com