അലുംനി മീറ്റ് സംഘടിപ്പിച്ചു

അലുംനി മീറ്റ് സംഘടിപ്പിച്ചു

കര്യാവട്ടം: കേരള സർവ്വകലാശാല അറബിക് വിഭാഗം അലുംനി മീറ്റും എം.എസ്. മൗലവി അനുസ്മരണവും സംഘടിപ്പിച്ചു. പ്രസിഡണ്ട് ഡോ. ഹഫീസ് പൂവച്ചലിൻറെ അധ്യക്ഷതയിൽ കൂടിയ മീറ്റ് മുൻ വകുപ്പ് അദ്ധ്യക്ഷൻ പ്രൊഫ. എ. നിസാറുദ്ദീൻ ഉത്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹാരിസ് അശ്അരി സ്വാഗതവും വകുപ്പ് മേധാവി ഡോ. താജുദീൻ മന്നാനി എം.എസ്. മൗലവി അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ അറബിഭാഷയുടെ സർവത്രീകരണത്തിന് അറബിക് സ്പെഷ്യൽ ഓഫിസർ ആയിരുന്ന എം.എസ്. മൗലവി ചെയ്‌ത സംഭാവനകൾ വളരെ വലുതാണ്. അവസാനമായി കേരള സർവകശാലയിലെ പ്രൈവറ്റ് പഠന സംവിധാനം നിർത്തലാക്കിയതിനെതിരെ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ നടന്ന സമരം വിജയം കണ്ടത് അനുസ്‌മരിക്കുകയുണ്ടായി. കേരള അറബിക് മുൻഷീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി തമീമുദ്ധീൻ, കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ സെക്രട്ടറി മുജീബ് റഹ്‌മാൻ, അസോ. പ്രൊഫ. നൗഷാദ്, അബ്ദുൽ ഗഫൂർ, പ്രതിഭ സുശീല, മുഹമ്മദ് ഷാനിജ് എന്നിവർ സംസാരിച്ചു. കേരള സർവ്വകലാശാല അറബിക് വിഭാഗത്തിൽ നിന്ന് പഠനം പൂർത്തിയാക്കി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ പങ്കെടുത്ത യോഗത്തിൽ ജോയിൻറ് സെക്രട്ടറി റിയാസ് നന്ദി രേഖപ്പെടുത്തി

No stories found.
Anweshanam അന്വേഷണം
www.anweshanam.com