Press Release

കാട്ടാക്കട താലൂക്കിലെ അദാലത്ത് നടന്നു

By News Desk

Published on :

കാട്ടാക്കട താലൂക്കിലെ പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജില്ലാ കളക്ടറുടെ ഓൺലൈൻ പരാതി പരിഹാര അദാലത്ത് നടന്നു. വീഡിയോ കോൺഫറൻസിലൂടെ നടന്ന അദാലത്തിൽ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 192 പരാതികൾ ലഭിച്ചു. ഇവയിൽ അതീവ പ്രാധാന്യമുള്ള 27 അപേക്ഷകരുമായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ വീഡിയോ കോൺഫറൻസിംഗിലൂടെ ആശയവിനിമയം നടത്തി. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ ഉടൻ പരിഹരിക്കുന്നതിനായി കാട്ടാക്കട താലൂക്കിലെ എല്ലാ വില്ലേജ് ഓഫീസർമാരും അദാലത്തിൽ തത്സമയം പങ്കെടുത്തു. ആകെ ലഭിച്ച 192 പരാതികളിൽ 45 എണ്ണം ഉടൻതന്നെ തീർപ്പാക്കി. ബാക്കിയുള്ള പരാതികൾ എത്രയും വേഗം പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി.

Anweshanam
www.anweshanam.com