നെടുമങ്ങാട് താലൂക്കിലെ അദാലത്ത് ഓഗസ്റ്റ് ഒന്നിന്

നെടുമങ്ങാട് താലൂക്കിലെ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ഓഗസ്റ്റ് ഒന്നിന് ജില്ലാ കളക്ടർ ഓൺലൈൻ പൊതുജന പരാതിപരിഹാര അദാലത്ത് നടത്തുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂലൈ 27 വരെ ചുള്ളിമാനൂർ, തോട്ടുമുക്ക്, നന്ദിയോട് ജംഗ്ഷൻ, പാങ്ങോട്, കക്കാണിക്കര, പാലോട് ജംഗ്ഷൻ, കൂനൻവേങ്ങ, തൊളിക്കോട് ജംഗ്ഷൻ, അയ്യപ്പൻകുഴി, കമ്പനിമുക്ക് എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലെത്തി ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിക്കണം. പരാതികൾ വീഡിയോ കോൺഫറൻസിംഗിലൂടെ ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ നേരിട്ടു പരിശോധിച്ച് പരിഹാരം നിർദേശിക്കും.

Related Stories

Anweshanam
www.anweshanam.com