16 പുതിയ സി.എഫ്.എൽ.റ്റി.സികൾ ആരംഭിക്കുന്നു

ജില്ലയിൽ പുതിയ 16 കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ(സി.എഫ്.എൽ.റ്റി.സി) ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇവിടങ്ങളിൽ നേരിയ രോഗലക്ഷണങ്ങളുള്ളതും രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തതുമായ കോവിഡ് രോഗികളെ പാർപ്പിക്കും. ഇവർക്കാവശ്യമായ ചികിത്സാ സൗകര്യവും ഈ കേന്ദ്രങ്ങളിൽ ഒരുക്കും. പുതിയ സി.എഫ്.എൽ.റ്റി.സികളുടെ പട്ടിക ചുവടെ.1. എസ്.എൻ.വി.എച്ച്.എസ്.എസ്, നെടുങ്കണ്ട.2. എം.എം.എം.ജി.എൽ.പി.എസ്, നെടുങ്കണ്ട.3. എസ്.എൻ.വി.ജി.എച്ച്.എസ്.എസ്, ചെക്കാലവിളാകം.4. ഗവ.എച്ച്.എസ്, വക്കം5. സെന്റ് നിക്കോളാസ് കൺവെൻഷൻ സെന്റർ, പുല്ലുവിള.6. ഗവ. കെ.എൻ.എം. കോളേജ്, കാഞ്ഞിരംകുളം.7. ജവഹർ നവോദയ വിദ്യാലയം, ചെറ്റച്ചൽ.8. റോസ മിസ്റ്റിക്ക സ്‌കൂൾ, മുക്കോല.9. ഷൂട്ടിംഗ് അക്കാഡമി, വട്ടിയൂർക്കാവ്.10. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, പാളയം.11. ഫ്രീ മാഷൻസ് ഹാൾ, വഴുതയ്ക്കാട്.12. ശ്രീ മൂലം ക്ലബ്, വഴുതയ്ക്കാട്.13. അളകാപുരി ഓഡിറ്റോറിയം, ഇടപ്പഴിഞ്ഞി.14. ആർ.ഡി.ആർ ഓഡിറ്റോറിയം, ഇടപ്പഴിഞ്ഞി.15. സരസ്വതി വിദ്യാലയം, വട്ടിയൂർക്കാവ്.16. എം.ജി.എം സ്‌കൂൾ, ആക്കുളം.

Related Stories

Anweshanam
www.anweshanam.com