ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് കഴക്കൂട്ടം നിവാസികളുടെ 15 ചോദ്യങ്ങൾ

ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട്  കഴക്കൂട്ടം നിവാസികളുടെ 15 ചോദ്യങ്ങൾ


മലയാളികൾ, പ്രത്യേകിച്ച് ച കേരളത്തിൻറെ ഐടി തലസ്ഥാനമായ കഴക്കൂട്ടം നിവാസികൾ ഉത്തരം പ്രതീക്ഷിക്കുന്ന 15 ചോദ്യങ്ങൾ.

ആദ്യ ചോദ്യം താങ്കളുടെ സമ്മേളനവേദിയിൽ കുറിച്ച് തന്നെയാണ്.

1.അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റി സ്റ്റേഡിയത്തിനെ രാഷ്ട്രീയയോഗങ്ങളുടെ വേദിയാക്കിയത് ശരിയാണോ ?
2. നോട്ട് നിരോധനം കേരളത്തിന്റെ സാമ്പത്തിക നിലയെ തകർക്കാൻ കാരണമായെന്ന് അങ്ങ് വിശ്വസിക്കുന്നുണ്ടോ ?
3.കേരളത്തിലെ സ്വതസിദ്ധമായ മത സൗഹാർദ്ദം തകർക്കുന്നതിന് പൗരത്വ ബിൽ കാരണമായോ ?
4.കോവിഡ് നിയന്ത്രണത്തിൽ കേന്ദ്ര- കേരള സർക്കാരുകൾക്ക് വീഴ്ച പറ്റിയോ ?
5.തകരുന്ന ജിഡിപി പുനസ്ഥാപിക്കാൻ എന്ത് നടപടിയാണ് കേന്ദ്ര സർക്കാർ കൈകൊണ്ടത് ?
6.കേരളത്തിലെ ഐടി വ്യവസായത്തിന് ഉതകുന്ന എന്ത് പദ്ധതിയാണ് മുന്നോട്ട് വെച്ചത് ?
7.തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളേജിന് എയിംസ് പദവി നൽകാത്തത് എന്ത് കൊണ്ട് ?
8.തിരുവനന്തപുരത്തെ മെട്രോ റെയിൽ നിർമ്മാണം എന്ത് കൊണ്ട് ആരംഭിച്ചിട്ടേയില്ല ?
9.അന്താരാഷ്ട്ര നിലവാരമുള്ള ഒരു ആശുപത്രിയെങ്കിലും കേരള തലസ്ഥാനത്ത് നൽകുവാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞുവോ ?
10. കഴക്കൂട്ടം മണ്ഡലത്തിലെ അതി സുന്ദരമായ കായലുകൾ അന്താരാഷ്ട്ര ടൂറിസം നിലവാരമാക്കാൻ എന്ത് നടപടി സ്വീകരിച്ചു ?
11.തിരുവനന്തപുരത്ത് കേരളത്തിലെ തൊഴിലില്ലാത്ത യുവ ജനതയ്ക്ക് തൊഴിൽ നൽകാൻ എന്ത് പദ്ധതി ആരംഭിച്ചു ?
12.കേരളത്തിലെ വനിതകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസപരവും, സാമൂഹിക പരവുമായി സുരക്ഷിതത്വം ഉറപ്പാക്കുന്ന എന്ത് പദ്ധതി നടപ്പാക്കാനായി ?
13. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമ്മാണ പ്രക്രിയ ഇഴയുന്നതെന്ത് കൊണ്ട് ?
14. ശബരിമലയ്ക്ക് ദേശീയ തീർത്ഥാടന പദവി നൽകാത്തത് എന്ത് കൊണ്ട് ?
15. സുപ്രീം കോടതി വിധിയുടെ മറവിൽ സംസ്ഥാന സർക്കാർ അവിടെ ആചാര ലംഘനം നടത്തിയപ്പോൾ അതിനെതിരെ കേന്ദ്രം നിയമനിർമ്മാണം നടത്താത്തത് എന്ത് കൊണ്ട് ?

No stories found.
Anweshanam അന്വേഷണം
www.anweshanam.com