വീടിന്റെ സുരക്ഷിതത്വത്തില്‍ ഡ്രീം11 ഐപിഎല്‍ 2020 ആസ്വദിക്കുക

സീസണ്‍ ആവേശകരവും വിനോദപ്രദവുമാക്കാന്‍ ചില പൊടിക്കൈകൾ

കൊച്ചി: കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഡ്രീം11 ഐപിഎല്‍ ഇന്ത്യക്കാരുടെ പ്രധാന വിനോദ സ്രോതസായി നിലകൊള്ളുന്നു. പരമ്പരയ്ക്കുള്ള ആരാധകരുടെ എണ്ണം ഓരോ വര്‍ഷവും ഗണ്യമായി വളര്‍ന്നുകൊണ്ടിരിക്കുന്നു, അടുത്ത സീസണായി ആവേശത്തോടെ കാത്തിരിക്കുന്നു. നിരവധി ചര്‍ച്ചകള്‍ക്കുശേഷം ഡ്രീം11 ഐപിഎല്‍ 13-ാം സീസണായി തിരിച്ചു വരുകയാണ്. യുഎഇയില്‍ സെപ്റ്റംബര്‍ 19ന് ലീഗിന്റെ പുതിയ പതിപ്പിന് തുടക്കം കുറിക്കും.

ഇത്തവണ സ്റ്റേഡിയത്തിന്റെ ആരവവും ആവേശവും നഷ്ടപ്പെടുന്ന കാണികള്‍ക്ക് വീടിന്റെ സുരക്ഷയിലിരുന്നുകൊണ്ട് മല്‍സരം ആസ്വദിക്കുന്നതിന് ചെയ്യാവുന്ന ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു:

ചാനലുകള്‍ എച്ച്ഡിയായി അപ്‌ഗ്രേഡ് ചെയ്യുക: എത്രയും പെട്ടെന്ന് ടെലിവിഷന്‍ ചാനലുകള്‍ ഹൈ ഡെഫനിഷനിലേക്ക് (എച്ച്ഡി) മാറ്റുകയാണ് ഡ്രീം11 ഐപിഎല്‍ 2020ക്ക് തുടക്കം കുറിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. എച്ച്ഡി മികച്ച വ്യക്തത നല്‍കും. തെളിമയും നല്ല ഗ്രാഫിക്‌സുകളും ലഭിക്കും. ഇത് മൊത്തത്തിലുള്ള അനുഭവം ഉയര്‍ത്തും. സുഖകരവുമാക്കും. സ്റ്റേഡിയത്തിലല്ലെങ്കിലും എച്ച്ഡി ചാനലിന്റെ ചിത്രങ്ങള്‍ അതേ വ്യക്തത പകരും. ഇത്, പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളോടൊപ്പം നിങ്ങളും അവിടെയുണ്ടെന്ന തോന്നലുളവാക്കും.

ആരോഗ്യപരമായ ഡയറ്റ് സൂക്ഷിക്കുക: ലീഗ് ആസ്വദിക്കുമ്പോള്‍ തന്നെ നിങ്ങളുടെ സ്‌നാക്‌സുകള്‍ ആരോഗ്യപ്രദമാണെന്ന് ഉറപ്പാക്കുക. ശുദ്ധവും ആരോഗ്യകരവുമായ ഭക്ഷണം കഴിച്ച് ഊര്‍ജ്ജസ്വലരായിരിക്കുക.

ശാരീരിക പ്രവര്‍ത്തനങ്ങള്‍: നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ 4 അല്ലെങ്കില്‍ 6 പായിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആഹ്‌ളാദം പ്രകടിപ്പിക്കുക. സ്റ്റേഡിയത്തിന്റെ ആവേശം നിലനിര്‍ത്താന്‍ സഹായിക്കും. ഇടവേളകളില്‍ എഴുന്നേറ്റ് ഒന്ന് നടക്കുക. വിക്കറ്റുകള്‍ തെറിക്കുമ്പോള്‍ ചാടുക. മല്‍സരത്തിലുടനീളം സജീവമായിരിക്കാന്‍ ഇതെല്ലാം സഹായിക്കും.

കുടുംബത്തിന്റെ സമയം: എല്ലാ മല്‍സരങ്ങളും കുടുംബത്തോടൊപ്പം കാണുക. സാഹചര്യം വിനോദപ്രദമാക്കാന്‍ ഏതെങ്കിലും ടീമിനോടൊപ്പം ചേരുക. നിങ്ങളുടെ പങ്കാളിയുടെ ഇഷ്ട ടീമിന് എതിരെയാണെങ്കില്‍ നല്ലത്. ഒന്നിച്ച് ആഹ്‌ളാദിക്കുന്ന കുടുംബം ഒരുമയോടെ നിലനില്‍ക്കും.

കൂട്ടുകാരും സഹപ്രവര്‍ത്തകരുമായി ഓണ്‍ലൈനില്‍ കൂടികാഴ്ചകള്‍ നടത്തുക: കഴിഞ്ഞ കുറെ മാസങ്ങളായി നിങ്ങള്‍ കൂട്ടുകാരുമായും സഹപ്രവര്‍ത്തകരുമായും നേരിട്ട് കണ്ടുമുട്ടിയിട്ടുണ്ടാകില്ല. അവരുമായി വെര്‍ച്ച്വലായി കൂടിക്കാണാനുള്ള ഏറ്റവും മികച്ച അവസരമാണിത്. ഒന്നിച്ച് ആവേശം പങ്കുവച്ച് ഡ്രീം11 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020 ആസ്വദിക്കുക.

Related Stories

Anweshanam അന്വേഷണം
www.anweshanam.com