സം​സ്ഥാ​ന​ത്ത് നാ​ലു പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി
ഏ​ഴു പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി
സം​സ്ഥാ​ന​ത്ത് നാ​ലു പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ലു പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. ഏ​ഴു പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ആ​കെ 722 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ വോ​ര്‍​ക്കാ​ഡി (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 2, 5, 13), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ആ​ന​ക്ക​ര (15), മാ​തൂ​ര്‍ (2), മ​ല​പ്പു​റം ക​രു​വാ​ര്‍​കു​ണ്ട് (2, 8, 12) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,58,446 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,27,942 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റന്‍റൈ​നി​ലും 30,504 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2,964 പേ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

Related Stories

Anweshanam
www.anweshanam.com