നിര്‍ത്തിയിട്ടിരുന്ന കാര്‍ കാട്ടാന തകര്‍ത്തു

നെയ്ക്കുപ്പ പുതുശ്ശേരി സ്വദേശി ബിനോജിന്റെ കാറാണ് ഇന്നലെ പുലര്‍ച്ചെ കാട്ടാന തകര്‍ത്തത്.
നിര്‍ത്തിയിട്ടിരുന്ന കാര്‍ കാട്ടാന തകര്‍ത്തു

വയനാട്: വീടിനു സമീപം നിര്‍ത്തിയിട്ട കാര്‍ കാട്ടാന തകര്‍ത്തു. സ്വകാര്യ ബസ് ഡ്രൈവറായ നടവയല്‍ നെയ്ക്കുപ്പ പുതുശ്ശേരി സ്വദേശി ബിനോജിന്റെ കാറാണ് ഇന്നലെ പുലര്‍ച്ചെ കാട്ടാന തകര്‍ത്തത്. തിങ്കളാഴ്ച വൈകിട്ട് 6 ന് ഇറങ്ങിയ കാട്ടാന ഇന്നലെ രാവിലെ 7 മണിയോടെയാണ് എല്ലാം തകര്‍ത്ത് വനത്തിലേക്ക് തിരിച്ചു പോയത്. ഇതിനിടെ വീട്ടില്‍ നിന്ന് വയലിലേക്ക് ഇറങ്ങിയ കോളനിയിലെ ബാലന്റെ മകന്‍ വിഷ്ണുവിന് നേരെ കാട്ടാന തിരിഞ്ഞു. വിഷ്ണു തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

(*represental image)

Related Stories

Anweshanam അന്വേഷണം
www.anweshanam.com