വയനാട്ടില്‍ 7 പേര്‍ക്ക് കൂടി കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 140 പേര്‍ക്ക്
Wayanad

വയനാട്ടില്‍ 7 പേര്‍ക്ക് കൂടി കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 140 പേര്‍ക്ക്

ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു.

By News Desk

Published on :

വയനാട്: ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ജൂലൈ ഒന്നാം തീയതി മഹാരാഷ്ട്രയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 25 കാരനായ പുല്‍പ്പള്ളി സ്വദേശി, ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 22 കാരനായ ചെന്നലോട് സ്വദേശി, ജൂലൈ നാലിന് മംഗലാപുരത്തു നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 20 കാരനായ വരയാല്‍ സ്വദേശി, ജൂലൈ നാലിന് ബാംഗ്ലൂരില്‍ നിന്നെത്തി പടിഞ്ഞാറത്തറയിലെ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന 40 കാരനായ കണിയാമ്പറ്റ സ്വദേശി, ദുബൈയില്‍ നിന്ന് കോഴിക്കോട് വഴി ജൂണ്‍ 21ന് ജില്ലയിലെത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന 24 കാരനായ മേപ്പാടി സ്വദേശി, ജൂണ്‍ 17ന് കുവൈത്തില്‍ നിന്ന് ജില്ലയിലെത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന 25 കാരനായ അമ്പലവയല്‍ സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 140 പേര്‍ക്കാണ്. 78 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 58 പേര്‍ നിലവില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാള്‍ വീതം കണ്ണൂര്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലും ചികിത്സയിലുണ്ട്.

Anweshanam
www.anweshanam.com