വയനാട് ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ്; 46 പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ
Wayanad

വയനാട് ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ്; 46 പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ

By News Desk

Published on :

വയനാട്: ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 44 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങിളില്‍ നിന്നു വന്നവരാണ്. 5 പേരാണ് ജില്ലയിലിന്ന് രോഗമുക്തി നേടിയത്.

ഇതോടെ ജില്ലയില്‍ രോഗികളുടെ ആകെ എണ്ണം 670 ആയി. ഇതില്‍ 318 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 351 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 341 പേര്‍ ജില്ലയിലും 10 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍- 2, വാളാട് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍- 31, ആരോഗ്യ പ്രവര്‍ത്തകര്‍- 3, ബത്തേരി സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് -1, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി വന്നത്- 5, നൂല്‍പ്പുഴ സമ്പര്‍ക്കം-1, നാര്‍ക്കോട്ടിക് സെല്‍ ജീവനക്കാരന്‍-1, മറ്റുള്ളവര്‍- 2.

ഗുണ്ടല്‍പേട്ട് പോയിവന്ന പൊഴുതന സ്വദേശി (47), ബാംഗ്ലൂരില്‍ നിന്നും വന്ന എടവക സ്വദേശി (33) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍.

Anweshanam
www.anweshanam.com