വ​യ​നാ​ട് ജി​ല്ല​യി​ല്‍ 35 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

103 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി
വ​യ​നാ​ട് ജി​ല്ല​യി​ല്‍ 35 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

വ​യ​നാ​ട്: ജി​ല്ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച 35 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 103 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ കു​റു​ക്ക​ന്‍​മൂ​ല സ്വ​ദേ​ശി​യാ​യ ഒ​രാ​ള്‍ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​താ​ണ്. 34 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. അ​ഞ്ച് പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 5015 ആ​യി. 3894 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. ചി​കി​ത്സ​യി​ലി​രി​ക്കെ 28 പേ​ര്‍ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ല്‍ 1093 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 286 പേ​ര്‍ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​ത്. 37 പേ​ര്‍ ഇ​ത​ര ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ഇ​ന്ന് പു​തു​താ​യി നി​രീ​ക്ഷ​ണ ത്തി​ലാ​യ​ത് 192 പേ​രാ​ണ്. 247 പേ​ര്‍ നി​രീ​ക്ഷ​ണ​ക്കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4522 പേ​ര്‍. ഇ​ന്ന് വ​ന്ന 34 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 851 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ജി​ല്ല​യി​ല്‍ നി​ന്ന് ഇ​ന്ന് 312 പേ​രു​ടെ സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 108502 സാ​മ്ബി​ളു​ക​ളി​ല്‍ 106078 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 101063 നെ​ഗ​റ്റീ​വും 5015 പോ​സി​റ്റീ​വു​മാ​ണ്.

Related Stories

Anweshanam
www.anweshanam.com