വ​യ​നാ​ട്ടി​ല്‍ ഇന്ന് ആശ്വസദിനം; മൂന്ന് പേര്‍ക്ക് മാത്രം കോ​വി​ഡ്

ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 500 ആ​യി
വ​യ​നാ​ട്ടി​ല്‍ ഇന്ന് ആശ്വസദിനം; മൂന്ന് പേര്‍ക്ക് മാത്രം കോ​വി​ഡ്

വ​യ​നാ​ട്: വ​യ​നാ​ട് ജി​ല്ല​യി​ല്‍ മൂ​ന്നു പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു പേ​ര്‍​ക്കു സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. 17 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വാ​ളാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​റു​പ​തു​കാ​രി​ക്കും അ​റു​പ​ത്തി​യാ​റു​കാ​ര​നു​മാ​ണ് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ വേ​ലി​യ​ന്പം സ്വ​ദേ​ശി​യാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റൊ​രാ​ള്‍.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 500 ആ​യി. ഇ​തി​ല്‍ 295 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഒ​രാ​ള്‍ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ല്‍ 204 പേ​രാ​ണു ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ ജി​ല്ല​യി​ല്‍ 196 പേ​രും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഏ​ഴും എ​റ​ണാ​കു​ള​ത്ത് ഒ​രാ​ളും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.

രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍ (17):

പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​ക​ള്‍ (56, 27, 29 വ​യ​സു​കാ​ര്‍), തൃ​ശി​ലേ​രി സ്വ​ദേ​ശി​നി (40), മു​ള്ള​ന്‍​കൊ​ല്ലി (51), വെ​ള്ള​മു​ണ്ട (33), തൊ​ണ്ട​ര്‍​നാ​ട് സ്വ​ദേ​ശി​ക​ള്‍ (24, 29), മേ​പ്പാ​ടി സ്വ​ദേ​ശി​ക​ള്‍ (34, 31 ), ചീ​രാ​ല്‍ (27), പു​ല്‍​പ്പ​ള്ളി (32), കു​ഞ്ഞോം (21), അ​ന്പ​ല​വ​യ​ല്‍ (28), മാ​ന​ന്ത​വാ​ടി (65), പ​ന​മ​രം (30), ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി (37) എ​ന്നി​വ​രാ​ണ് വ്യാ​ഴാ​ഴ്ച രോ​ഗ​മു​ക്ത​രാ​യ​ത്.

173 പേ​ര്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 173 പേ​രാ​ണ്. 158 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 2596 പേ​ര്‍. വ്യാ​ഴാ​ഴ്ച വ​ന്ന 65 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 285 പേ​ര്‍ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ല്‍​നി​ന്ന് 758 പേ​രു​ടെ സാ​ന്പി​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച 18792 സാ​ന്പി​ളു​ക​ളി​ല്‍ 17694 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 17027 നെ​ഗ​റ്റീ​വും 500 പോ​സി​റ്റീ​വു​മാ​ണ്.

Related Stories

Anweshanam
www.anweshanam.com